23 Oct 2023 12:02 PM GMT
Summary
- ബേദി ഇന്ത്യയ്ക്കു വേണ്ടി 1967-79 കാലയളവില്‍ 67 ടെസ്റ്റുകളും 10 ഏകദിന മാച്ചുകളും കളിച്ചിട്ടുണ്ട്.
- 1990-ല്‍ അല്‍പ്പകാലം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്പിന്‍ മാന്ത്രികനുമായ ബിഷന്‍ സിംഗ് ബേദി (77) അന്തരിച്ചു.രോഗബാധിതനായിരുന്നു. ഭാര്യ അഞ്ജു. മക്കള്‍ നേഹയും അന്‍ഗാദും.
1946 സെപ്റ്റംബര്‍ 25-ന് പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച ബേദി ഇന്ത്യയ്ക്കു വേണ്ടി 1967-79 കാലയളവില്‍ 67 ടെസ്റ്റുകളും 10 ഏകദിന മാച്ചുകളും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ആം സ്പിന്‍ ബൗളറായിട്ടാണ് ബേദിയെ കണക്കാക്കുന്നത്.
പ്രസന്ന, ചന്ദ്രശേഖര്‍, ബേദി സ്പിന്‍ ത്രയത്തില്‍ അംഗമായിരുന്ന ബേദിക്ക് പതിന്നാലു ടെസ്റ്റുകളില്‍നിന്നായി 266 വിക്കറ്റെടുത്ത ചരിത്രമുണ്ട്. ശരാശരി 28.71. ഏകദിനത്തില്‍ ഏഴു വിക്കറ്റും ബേദിക്ക് സ്വന്തമായുണ്ട്.
1990-ല്‍ അല്‍പ്പകാലം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായിരുന്നു അത്. മാനീന്ദര്‍ സിംഗ്, മുരളി കാര്‍ത്തിക് എന്നിവരുടെ മെന്ററായിരുന്ന ബേദി സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970-ല്‍ പദ്മശ്രീ നല്‍കി രാജ്യം ബേദിയെ ബഹുമാനിച്ചു.