image

6 Aug 2023 9:48 AM IST

People

സഞ്‌ജയ്‌ കുമാര്‍ അഗര്‍വാള്‍ പരോക്ഷനികുതി ബോര്‍ഡ്‌ ചെയര്‍മാന്‍

MyFin Desk

sanjay kumar aggarwal chairman of cbic
X

Summary

  • സുര്‍ജിത്‌ ഭുജ്‌ബാലിനെ പുതിയ സിബിഐസി അംഗം


സഞ്‌ജയ്‌ കുമാര്‍ അഗര്‍വാളിനെ സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഇന്‍ഡയറക്ട്‌ ടാക്‌സസ്‌ ആന്‍ഡ്‌ കസ്റ്റംസ്‌ ( സിബിഐസി ) ചെയര്‍മാനായി നിയമിച്ചു. വിവേക്‌ ജോഹ്‌റിയുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ്‌ അഗര്‍വാളിന്റെ നിയമനം.

2022 മാര്‍ച്ച്‌ ഒന്നു മുതല്‍ അഗര്‍വാള്‍ സിബിഐസി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇപ്പോള്‍.

സീനിയര്‍ ഐആര്‍എസ്‌ ഓഫീസറായ സുര്‍ജിത്‌ ഭുജ്‌ബാലിനെ പുതിയ സിബിഐസി അംഗമായി നിയമിച്ചിട്ടുണ്ട്‌. സിബിസിഐ ബോര്‍ഡില്‍ ചെയര്‍മാനും മറ്റ്‌ ആറ്‌ അംഗങ്ങളുമാണുള്ളത്‌. പരോക്ഷനികുതി നിയമം, കസ്‌റ്റംസ്‌, ജിഎസ്‌ടി, മാനേജ്‌മെന്റ്‌ കംപ്‌ളയന്‍സ്‌ തുടങ്ങിയ കാര്യങ്ങളാണ്‌ ബോര്‍ഡ്‌ നിര്‍വഹിക്കുന്നത്‌.