5 Nov 2023 11:15 AM GMT
Summary
ടി.ആർ രാധാകൃഷ്ണനാണ് വൈസ് ചെയർമാൻ
കൊച്ചി : അസോസിയേഷൻ ഓഫ് പ്ലാൻ്റേഴ്സ് ഓഫ് കേരള (എ പി കെ ) ചെയർമാനായി പ്രിൻസ് തോമസ് ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൻ ദേവൻ ഹിൽസ് പ്ലാൻ്റേഷൻ കമ്പനി കോർപ്പറേറ്റ് വിഭാഗം ജനറൽ മാനേജരാണ്. കെഡിഎച്ച്പി കമ്പനിയിൽ ഇൻഡസ്ട്രിയൽ റിലേഷൻ, ലീഗൽ, പി.ആർ വിഭാഗങ്ങളിലും പ്രിൻസ് തോമസ് പ്രവർത്തിച്ചിട്ടുണ്ട്. എ പി കെ യുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരള സർക്കാറിൻ്റെ വിവിധ ബോർഡുകളിൽ അംഗമായും പ്രവർത്തിച്ചു വരുന്നു.
ടി.ആർ രാധാകൃഷ്ണനാണ് വൈസ് ചെയർമാൻ. ആസ്പിൻവാൾ ആൻഡ് കമ്പനി ലിമിറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമാണ്. ആസ്പിൻവാൾ ഗ്രൂപ്പിലെ 4 കമ്പനികളുടെ ഡയറക്ടറാണ്. ഏറെ നാളുകളായി ഉപാസിയുടെ ടാക്സേഷൻ ആൻഡ് ഫിനാൻസ് കമ്മിറ്റി കൺവീനറായി പ്രവർത്തിച്ച് വരുന്നു.