Summary
വ്യക്തി ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തിക മാനേജ്‌മെന്റ്.(personal financial management). അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സമ്പദ്ഘടനയില്‍ വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റിന് പ്രാധാന്യമേറെയാണ്. വ്യക്തമായ കാഴ്ച്ചപ്പാടോടെ, കണക്കുക്കൂട്ടലുകളോടെ സാമ്പത്തിക ലക്ഷ്യം നേടാന്‍ ഇത് നമ്മേ പ്രാപ്തമാക്കുന്നു. വളരെ പ്രധാനപ്പെട്ടതാണ് ഇതെങ്കിലും നിര്‍ഭാഗ്യവശാല്‍ നല്ലൊരു ശതമാനം പേരും ഇക്കാര്യത്തില്‍ തീരെ ശ്രദ്ധ വയ്ക്കാറില്ല. വിദ്യാസമ്പന്നരും ഉയര്‍ന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ പോലും വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റില്‍ അജ്ഞത വച്ചുപുലര്‍ത്തുന്നവരാണ്. ഒരു ചെറിയ ന്യൂനപക്ഷത്തിന് മാത്രം സുപരിചിതമായ ഒരു മാനേജ്മെന്റാണ് ഇത്. സ്വന്തം […]
വ്യക്തി ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തിക മാനേജ്‌മെന്റ്.(personal financial management). അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സമ്പദ്ഘടനയില്‍ വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റിന് പ്രാധാന്യമേറെയാണ്. വ്യക്തമായ കാഴ്ച്ചപ്പാടോടെ, കണക്കുക്കൂട്ടലുകളോടെ സാമ്പത്തിക ലക്ഷ്യം നേടാന്‍ ഇത് നമ്മേ പ്രാപ്തമാക്കുന്നു. വളരെ പ്രധാനപ്പെട്ടതാണ് ഇതെങ്കിലും നിര്‍ഭാഗ്യവശാല്‍ നല്ലൊരു ശതമാനം പേരും ഇക്കാര്യത്തില്‍ തീരെ ശ്രദ്ധ വയ്ക്കാറില്ല. വിദ്യാസമ്പന്നരും ഉയര്‍ന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ പോലും വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റില്‍ അജ്ഞത വച്ചുപുലര്‍ത്തുന്നവരാണ്.
ഒരു ചെറിയ ന്യൂനപക്ഷത്തിന് മാത്രം സുപരിചിതമായ ഒരു മാനേജ്മെന്റാണ് ഇത്. സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിക്കാനും, ജീവിത യാത്രയില്‍ സാമ്പത്തിക ആസൂത്രണം നടത്താനും, സാമ്പത്തിക ലക്ഷ്യങ്ങൾ വിഭാവനം ചെയ്യാനും കഴിയുക എന്നതാണ് പ്രധാനം. വരുമാനം, ചെലവ് എന്നതിന്റെ അടിസ്ഥാനത്തില്‍ പൊതുവില്‍ സമൂഹത്തെ താഴെപ്പറയുന്ന വിഭാഗങ്ങളായി തിരിക്കാനാകും.
വരുമാനം മിച്ചമാണെങ്കില്‍ പോലും ശരിയായ രീതിയില്‍ നിക്ഷേപം നടത്താനറിയാത്ത ബഹുഭൂരിപക്ഷമുള്ള സമൂഹമാണ് നമ്മുടേത്.
ഉദാഹരണം നോക്കാം
വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റിലൂടെ ഇന്‍വെസ്റ്റ്മെ്ന്റ് പോര്‍ട്ട്ഫോളിയോ തയ്യാറാക്കിയ ഒരു വ്യക്തിയെ കുറിച്ച് ഇവിടെ പരാമർശിക്കാം. അദ്ദേഹത്തിന്റെ ദീര്‍ഘകാല ലക്ഷ്യം (long term goals) പരിശോധിച്ചപ്പോള്‍ എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് അദ്ദേഹം തന്റേതായ കാഴ്ച്ചപ്പാടുകളിലുടെ ചില കണക്ക്ക്കൂട്ടലുകളിലൂടെ ഇന്‍െവസ്റ്റ്്മെന്റ് പോര്‍ട്ട്ഫോളിയോ തയ്യാറാക്കിക്കഴിഞ്ഞിരിക്കുന്നു എന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസം അവരുടെ വിവാഹം, സ്വന്തം റിട്ടയര്‍മെന്റ് കരുതല്‍ തുടങ്ങിയവയ്ക്കായി 15 വര്‍ഷത്തേക്ക് കാനറാ ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റുകള്‍, ദീര്‍ഘകാല ലക്ഷ്യത്തോടെ രണ്ട് കമ്പനികളുടെ മ്യൂച്വല്‍ ഫണ്ട്, ഒരു ഗവണ്‍മെന്റ് ബോണ്ടിലെ നിക്ഷേപം, പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡിപ്പോസിറ്റ്, ഒരു വളരെ ചെറിയ എല്‍ ഐ സി പോളിസിയും. ഭേദപ്പെട്ട തുകയ്ക്കുള്ള നിക്ഷേപം അദ്ദേഹം നടത്തിയതായി കാണുമ്പോള്‍ വെറും 10,000 രൂപയുടെ ഒരു പോളിസി മാത്രമേ പോര്‍ട്ട്ഫോളിയോയില്‍ സ്ഥാനം പിടിച്ചതായി കാണാനായുള്ളൂ.
പ്രതിസന്ധി
ലൈഫ് ഇന്‍ഷുറന്‍സ് ഒഴികെയുള്ള അദ്ദേഹത്തിന്റെ നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടത് ഒരു സുപ്രധാന കാര്യമാണ്. അതില്‍ അദ്ദേഹം നിക്ഷേപിച്ച തുക പലിശയോടെ തിരികെ കിട്ടുന്നു. സാമ്പത്തിക സുരക്ഷ അവിടെ തെല്ലും കാണുന്നില്ല. ഒരു അനിശ്ചിതാവസ്ഥ അല്ലെങ്കില്‍ ഒരു അപ്രതീക്ഷിത ദുരന്തമോ മറ്റോ ജീവിതത്തില്‍ ഉണ്ടായാല്‍ മുകളില്‍ പറഞ്ഞ തുക മാത്രമേ ലഭ്യമാകൂ. അതും അപ്രതീക്ഷിതവും അസാധാരണമായ സംഭവങ്ങള്‍ നിക്ഷേപങ്ങളുടെ ആദ്യ അവസരങ്ങളില്‍ സംഭവിച്ചാല്‍ നിക്ഷേപ തുക ചെറിയ പലിശയോടെ ലഭ്യമാകുമ്പോള്‍ കുടുംബത്തിന് അത് അപര്യപ്തമായി വരുന്നു. അദ്ദേഹത്തെ ആശ്രയിക്കുന്നവരുടെ ജീവിത നിലവാരത്തെ ഇത് ബാധിക്കുന്നു. ഇത് നമ്മുടെ കുടുംബാംഗങ്ങളുടെ ജീവിതം പ്രതിസന്ധിയിലാകാന്‍ കാരണമാകുന്നു. അദ്ദേഹത്തിന്റെ നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ മറ്റ് നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെ മാറ്റി നിര്‍ത്തുകയും ചെയ്തുവെന്നതാണ് ഇവിടെ കണക്കിലെടുക്കേണ്ടത്.
രണ്ടും രണ്ട്
വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റിലെ ആദ്യ പാഠം മുകളില്‍ പറഞ്ഞ നിക്ഷേപങ്ങളെ ഒരു ഭാഗത്തും ലൈഫ് ഇന്‍ഷുറന്‍സിനെ പ്രാധാന്യത്തോടെ മറുഭാഗത്തും കാണാനാവണമെന്നതാണ്. രണ്ടാമത്തെ പാഠമാകട്ടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി നാമമാത്രമായ ഒരു തുകയെടുത്തത് കൊണ്ട് സാമ്പത്തിക പോര്‍ട്ട്ഫോളിയോ പൂര്‍ണ്ണമാകില്ല. നമ്മുക്ക് വേണ്ടത് നമ്മുടെ ജീവിതത്തിന്റെ സാമ്പത്തിക മൂല്യത്തിലധിഷ്ഠിതമായ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ്. മൂന്നാമത് ഒരു കാര്യം കൂടിയുണ്ട്. ഹ്യൂമന്‍ ലൈഫ് വാല്യൂ അനുസരിച്ചുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസി സ്വന്താമാക്കണം എന്നതാണ്. അര്‍ഥവത്തും പൂര്‍ണവും ഉറ്റവരോട് കരുതലുള്ളതുമായി ജീവിതം ഇങ്ങനെ മാറ്റിയെടുക്കാനാകുന്നു.
എന്താണ് ലൈഫ് ഇന്‍ഷുറന്‍സ്? it is the economic interpretation of ones own life, ഒരാളുടെ ജീവിതത്തിന്റെ സാമ്പത്തികാവിഷ്‌കാരമാണ് ലൈഫ് ഇന്‍ഷുറന്‍സ്. മനുഷ്യജീവിതത്തിനുമുണ്ടല്ലോ സാമ്പത്തിക മൂല്യം (monetary value). ഈ സാമ്പത്തിക മൂല്യത്തില്‍ അധിഷ്ഠിതമായ തുകയുള്ള ലൈഫ് ഇന്‍ഷുറന്‍സിനെയാണ് ഹ്യൂമന്‍ ലൈഫ് വാല്യുവില്‍ അധിഷ്ഠിതമായത് എന്ന് വിലയിരുത്തുന്നത്. ഈ തത്വത്തിലധിഷ്ഠിതമായ ലൈഫ് ഇന്‍ഷുറന്‍സാണ് നമ്മള്‍ സ്വന്തമാക്കേണ്ടത്.
ഇവിടെ മരണം പോലുള്ള അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ കുടുംബത്തിന് വലിയ പ്രതിസന്ധിയില്ലാതിരിക്കുന്നു. വ്യക്തി നഷ്ടത്തിന് സമാനമായി മറ്റൊന്നുമില്ലെങ്കിലും ഈ ക്ലെയിം തുക കുടുബത്തിന്റെ അത്താണിയായി മാറുന്നു. അതൊരു സാമ്പത്തികമായി മാറുന്നു. അയാള്‍ ജീവിച്ചിരുന്ന കാലത്ത് കുടുംബം പുലര്‍ത്തിയിരുന്ന് രീതിയില്‍ തന്നെ കുടുംബത്തിന് മുന്നേറാനാകുന്നു.
ജീവൻറെ മൂല്യം
ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെന്നത് ഒരു വികാരമാണ്, വിചാരമാണ്. മനഃശാസ്ത്രപരമായി അത് നല്‍കുന്ന ആത്മവിശ്വാസം അവര്‍ണ്ണനീയമാണ്. ഒപ്പം തന്നെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെന്ന്ത് വിഴ്ച്ചയില്ലാതെ (non compromising) നമ്മള്‍ കരസ്ഥമാക്കപ്പെടേണ്ടതും ഹ്യൂമന്‍ ലൈഫ് വാല്യു നിശ്ചയിക്കുന്ന തുകയ്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ ലഭ്യത ഉറപ്പു വരുത്തേണ്ടതുമാണ്. ചുരുക്കത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ അനിവാര്യത കലര്‍ന്ന ഒരാവശ്യമാണത്രേ. അത്കൊണ്ട് താങ്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുണ്ടോ എന്നതല്ല പ്രശ്നം, ഹ്യൂമന്‍ ലൈഫ് വാല്യുവില്‍ അധിഷ്ഠിതമായ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുണ്ടോ എന്നാതാണ് പ്രസ്‌ക്തം.
ലൈഫ് ഇന്‍ഷുറന്‍സ് കരാര്‍ ആരംഭിച്ച് ഒരു പ്രീമിയം അടവ് കഴിഞ്ഞത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള കാലഘട്ടത്തില്‍ ഏത് സന്ദര്‍ഭത്തില്‍ മരണം സംഭവിച്ചാലും മുഴുവന്‍ തുകയ്ക്കുള്ള 122 ലൈഫ് ഇന്‍ഷുറന്‍സ് സംരംക്ഷിക്കണം. പോളിസിയുടമയ്ക്ക്് ഉറപ്പുവരുത്തുന്നുവെന്നത് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെ അതുല്യമാക്കി മാറ്റുന്നു. മറ്റ് നിക്ഷേപങ്ങള്‍ക്ക് ഈ വേറിട്ട പ്രത്യേകതയില്ലാ എന്നതും നമ്മള്‍ വിസ്മരിക്കാന്‍ പാടില്ല. ഒരാളുടെ ജീവിതത്തില്‍ സ്വന്തമാക്കിയ പോളിസി ഹ്യൂമന്‍ വാല്യൂവില്‍ അധിഷ്ഠിതമല്ലായെങ്കില്‍ അതൊരു അണ്ടര്‍വാല്യൂവ്ഡ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയായി മാറുന്നു.
ഹ്യൂമന്‍ഡ ലൈഫ് വാല്യു എന്ന മഹത്തായ ആശയത്തെ ലൈഫ് ഇന്‍ഷുറന്‍സുമായി ബന്ധപ്പെടുത്തി സമൂഹത്തില്‍ അവതരിപ്പിച്ചത് 1882- 1964 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഡോ. ഹ്യൂബ്നര്‍ ആണ്. ഇന്‍ഷുറന്‍സ് വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം ഹ്യൂമന്‍ ലൈഫ് വാല്യു നിര്‍വചനം ഇങ്ങനെയാണ് - it is nothing, but the present value of future income that you could expect to earn for your family which help us in determining life insurance needs on the basis of income, expenses, savings and liabilities. ഹ്യൂമന്‍ ലൈഫ് വാല്യുവില്‍ അധിഷ്ഠിതമായ ഒരു ലൈഫ് ഇന്‍ഷുറന്‍സ് തുക ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി താഴെ പറയുന്ന ഉദാഹരണത്തിലൂടെ നമ്മുക്ക് മനസിലാക്കാവുന്നതാണ്.
മുകളില്‍ പറഞ്ഞ വ്യക്തിയുടെ വിവരങ്ങളില്‍ നിന്നും നമ്മുക്ക് താഴെപ്പറയുന്ന നിഗമനങ്ങളില്‍ എത്താം.
(വാര്‍ഷിക പലിശ നിരക്ക് 6.5 ശതമാനവും പണപ്പെരുപ്പം 4.5 ശതമാനമായി അനുമാനിക്കപ്പെടുമ്പോള്‍ ഇവിടെ യാഥാര്‍ഥ പലിശ നിരക്ക് ഫലത്തില്‍ 2 ശതമാനം മാത്രം)
ഇവയുടെ വെളിച്ചത്തില്‍ ഭാവി വരുമാനത്തിന്റെ ഇന്നത്തെ മൂല്യം (time value of money calculations വഴി ഇത് കണക്കാക്കാവുന്നതാണ്) ഏകദേശം 75 ലക്ഷം എന്ന് കാണാവുന്നതാണ്.
മറ്റ് നിക്ഷേപങ്ങളിലൂടെ ലഭ്യമായേക്കാവുന്ന തുക 20 ലക്ഷം. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി 1 ലക്ഷം രൂപയും. മൊത്തത്തില്‍ 21 ലക്ഷം രൂപയുടെനിക്ഷേപം. നിക്ഷേപങ്ങള്‍ കുറവ് ചെയ്താല്‍ 75-21 =54 ലക്ഷം
ചുരുക്കത്തില്‍ അദ്ദേഹത്തിന് കുറഞ്ഞ പക്ഷം 50-60 ലക്ഷത്തിനിടയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസി അനിവാര്യമാണെന്ന് അര്‍ത്ഥം. അതായിത് അദേഹത്തിന് 50 ലക്ഷം രൂപയുടെ സം അസ്വേര്‍ഡ് ഉള്ള ടേം അഷ്വറന്‍സ് പ്ലാനോ 25 ലക്ഷം രൂപയുടെ എന്‍ഡോവ്‌മെന്റ് പോളിസിയോ എടുക്കാം. ഇതില്‍ ആദ്യത്തേതിന് വാര്‍ഷിക പ്രീമിയമായി ശരാശരി 18,000 രൂപ അടയ്‌ക്കേണ്ടി വരും. രണ്ടാമത്തേതിനാണെങ്കില്‍ വാര്‍ഷിക പ്രീമിയം ഒരു ലക്ഷം എന്ന് കണക്കാക്കാം. ഇവിടെ ഒരു കാര്യം ഓര്‍ക്കാം. ടേം പ്ലാനില്‍ ലൈഫ് റിസ്‌ക് മാത്രമേ ഇന്‍ഷുറന്‍സ് പരിധിയില്‍ വരൂ. എന്നാല്‍ രണ്ടാമത്തേതില്‍ റിസ്‌ക് കവറേജും ഇന്‍വെസ്റ്റ്‌മെന്റ് കവറേജും ഉണ്ടായിരിക്കും.
(അഭിപ്രായങ്ങൾ വ്യക്തിപരം, മൈഫിൻപോയിന്റിന് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല)