image

24 Feb 2022 8:57 AM GMT

People

യുക്രൈൻ യുദ്ധം: എണ്ണവില വർധന ഗൾഫ് സമ്പദ് വ്യവസ്ഥയ്ക്ക് ​ഗുണകരമായേക്കാം

Hussain Ahmad

യുക്രൈൻ യുദ്ധം: എണ്ണവില വർധന ഗൾഫ് സമ്പദ് വ്യവസ്ഥയ്ക്ക് ​ഗുണകരമായേക്കാം
X

Summary

ദുബായ്: യുക്രൈൻ യുദ്ധം ഗൾഫ് സാമ്പത്തിക മേഖലയിൽ കാര്യമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കില്ലെന്ന് വിലയിരുത്തൽ. അതേസമയം യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് ഗൾഫ് സമ്പദ് വ്യവസ്ഥക്ക് കൂടുതൽ ഊർജ്ജം നൽകും. ഭൂമിശാസ്ത്രപരമായ ദൂരവും, വ്യാപാര മേഖലയിൽ ഗൾഫ് മേഖലയും റഷ്യയും തമ്മിൽ കാര്യമായ ബന്ധം ഇല്ലാത്തതും, ഗൾഫ് പ്രവാസികൾക്കിടയിൽ റഷ്യക്കാരുടെയും യുക്രൈനികളുടെയും എണ്ണം തുച്ഛമായതുമാണ് ഗൾഫ് സാമ്പത്തിക രംഗം യുക്രൈൻ യുദ്ധത്തിൽ മുറിവേൽക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങൾ. അതേസമയം, ഒരു യുദ്ധം അന്താരാഷ്ട്ര സാമ്പത്തിക […]


ഹുസൈൻ അഹ്മദ്

ദുബായ്: യുക്രൈൻ യുദ്ധം ഗൾഫ് സാമ്പത്തിക മേഖലയിൽ കാര്യമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കില്ലെന്ന് വിലയിരുത്തൽ. അതേസമയം യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് ഗൾഫ് സമ്പദ് വ്യവസ്ഥക്ക് കൂടുതൽ ഊർജ്ജം നൽകും.

ഭൂമിശാസ്ത്രപരമായ ദൂരവും, വ്യാപാര മേഖലയിൽ ഗൾഫ് മേഖലയും റഷ്യയും തമ്മിൽ കാര്യമായ ബന്ധം ഇല്ലാത്തതും, ഗൾഫ് പ്രവാസികൾക്കിടയിൽ റഷ്യക്കാരുടെയും യുക്രൈനികളുടെയും എണ്ണം തുച്ഛമായതുമാണ് ഗൾഫ് സാമ്പത്തിക രംഗം യുക്രൈൻ യുദ്ധത്തിൽ മുറിവേൽക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങൾ.

അതേസമയം, ഒരു യുദ്ധം അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥക്ക് നൽകുന്ന ആഘാതവും, ഓഹരി വിപണിയിൽ ഉണ്ടാക്കുന്ന തകർച്ചയും ഗൾഫ് രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും.

ഗൾഫ് രാജ്യങ്ങളെപ്പോലെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക ഉൽപ്പാദകരിൽ ഒന്നാണ് റഷ്യ. റഷ്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം ഊർജ്ജ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില കുത്തനെ കുറയുമ്പോൾ പിടിച്ചുനിർത്താൻ എണ്ണ ഉത്പാദനം കുറക്കാൻ ഒപെക് തീരുമാനിക്കുമ്പോൾ ഒപെക്കിൽ അംഗമല്ലാത്ത റഷ്യയുടെയും സഹകരണം അത്യാവശ്യമാണ്.
ഇതേകാരണം കൊണ്ട് തന്നെ റഷ്യൻ ആക്രമണം പല ലോക രാജ്യങ്ങളും അപലപിക്കുമ്പോൾ വ്ളാദിമിർ പുട്ടിനെ ഗൾഫ് രാജ്യങ്ങൾ വിമർശിക്കാൻ സാധ്യതയില്ല.

എണ്ണ വില വർദ്ധനവ് മൂലം ഗൾഫ് സമ്പദ് ഘടനക്കുണ്ടാകുന്ന നേട്ടം പ്രവാസികൾക്കും പ്രയോജനപ്പെടും. കഴിഞ്ഞ ഏതാനും ആഴ്ചകളായി കുതിച്ചുകൊണ്ടിരിക്കുന്ന ക്രൂഡ് ഓയിൽ വില ഇന്ന് ബാരലിനു 105 ഡോളർ വരെ എത്തി. യുദ്ധം തുടർന്നാൽ വില ഇനിയും ക്രമാതീതമായി വർധിക്കും. 8.24 ഡോളർ, അഥവാ എട്ടര ശതമാനം, ആണ് ഇന്ന് വില ഉയർന്നത്.

എണ്ണ വില ഉയരുന്നത് മൂലം ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയും. ഒരു യൂ എ ഇ ദിർഹമിന് 20.62 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മറ്റു ഗൾഫ് കറൻസികളും സമാനമായി പ്രവാസികൾക്ക് നേട്ടം നൽകും. വരും ദിവസങ്ങളിൽ രൂപ കൂടുതൽ ഇടിയാനാണ് സാധ്യത.

(അഭിപ്രായങ്ങൾ വ്യക്തിപരം, മൈഫിൻപോയി​ന്റി​ന് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല)