image

23 Sept 2023 12:18 PM IST

Lifestyle

സുന്ദരിക്കുട്ടി സീസണ്‍ 4 ഗ്രാന്‍ഡ് ഫിനാലെ 24 ന്

MyFin Desk

Sundarikutty Season 4 Grand Finale on 24 september 2023
X

Summary

  • ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ 24 ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍.


കൊച്ചി: കുട്ടികളുടെ ടാലന്റ് മത്സരമായ സുന്ദരിക്കുട്ടി സീസണ്‍ 4 ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ 24 ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍. ഗ്രാന്‍ഡ് ഫിനാലെയില്‍ നാലായിരത്തോളം കുട്ടികളില്‍ നിന്ന് വിവിധ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 60 പേരാണ് മത്സരിക്കുന്നത്. വിജയിക്ക് ചുങ്കത്ത് ജ്വല്ലറി നല്‍കുന്ന ഒരു പവന്‍ സ്വര്‍ണമാണ് സമ്മാനം. കൂടാതെ ഇരുപതോളം കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിവിധ സമ്മാനങ്ങളും ലഭിക്കും.

ചലച്ചിത്ര സംവിധായകന്‍ സലാം ബാപ്പു, ചലച്ചിത്ര താരം സിനി വര്‍ഗീസ്, രാജ്യാന്തര ഫാഷന്‍ കൊറിയോഗ്രാഫര്‍ സമീര്‍ഖാന്‍, രാജ്യാന്തര ഫാഷന്‍ ഡിസൈനര്‍ നവീന്‍ കുമാര്‍, മിസിസ് കേരള സരിത രവീന്ദ്രനാഥ്, കന്നഡ ചലച്ചിത്ര താരം രചിക സുരേഷ് എന്നിവരാണ് മത്സരം നിയന്ത്രിക്കുന്നത്.ദക്ഷിണേന്ത്യയിലെ പ്രമുഖ ഫാഷന്‍ ഈവന്റ് കമ്പനിയായ ഇന്‍സ്പയര്‍ ഈവന്റ്സാണ് സംഘാടകര്‍. ഫാഷന്‍, സിനിമ, ടെലിവിഷന്‍, രാഷ്ട്രീയം എന്നിങ്ങനെ വിവിധ മേഖളകളില്‍ നിന്നായി മുപ്പതിലധികം പേര്‍ അതിഥികളായി പങ്കെടുക്കും.