image

5 Oct 2023 6:30 AM GMT

Lifestyle

ഐസിഐസിഐ ബാങ്ക് 'ഫെസ്റ്റീവ് ബൊനാന്‍സ'; കാത്തിരിക്കുന്നു കൈ നിറയെ ഓഫറുകള്‍

MyFin Desk

icici bank festive bonanza handful of offers await
X

Summary

  • ഇന്ത്യയിലെ മുന്‍നിര ബാങ്കായ ഐസിഐസിഐയുടെ മൊത്തം ആസ്തി 2023 ജൂണ്‍ 30 വരെ ബാങ്കിന്റെ 16,47,000 കോടി രൂപയായിരുന്നു.


ഫെസ്റ്റിവല്‍ സീസണിന് ആവേശം പകര്‍ന്ന് ഐസിഐസിഐ ബാങ്കിന്റെ ഫെസ്റ്റീവ് ബൊനാന്‍സ. ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും കിഴിവുകളും ഒപ്പം 26,000 രൂപ വരെ ക്യാഷ് ബാക്കും പ്രഖ്യാപിച്ചിരിക്കുകയാണ് ബാങ്ക്.ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ, കാര്‍ഡ്‌ലെസ് ഇഎംഐ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വിവിധ ബ്രാന്‍ഡുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം.

ബാങ്കിന്റെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോ-കോസ്റ്റ് ഇഎംഐകളായും ഈ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് ഐഫോണ്‍ 15 നും നോ-കോസ്റ്റ് ഇഎംഐയുടെ പ്രത്യേക ഓഫറുകളുണ്ടാകും. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിപുലമായ ഓഫറുകളും കിഴിവുകളും ക്യാഷ്ബാക്കുകളും ഉള്‍പ്പെടുന്ന ഫെസ്റ്റീവ് ബൊനാന്‍സ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇതിനായി മുന്‍നിര ബ്രാന്‍ഡുകളുമായും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്,' ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ പറഞ്ഞു. ഭവന വായ്പകള്‍, വാഹന വായ്പകള്‍, ഇരുചക്ര വാഹന വായ്പകള്‍ തുടങ്ങി ബാങ്കിന്റെ ഉത്പന്നങ്ങള്‍ക്കും പ്രത്യേക ഉത്സവ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്‌സ്, മൊബൈല്‍സ്, ഫാഷന്‍, ജുവല്ലറി, ഫര്‍ണിച്ചര്‍, ട്രാവല്‍, ഡൈനിംഗ് എന്നീ വിഭാഗങ്ങളിലും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഐഫോണ്‍, മെയ്ക്ക്‌മൈ ട്രിപ്പ്, ടാറ്റാ ന്യൂ, വണ്‍പ്ലസ്, എച്ച്പി, മൈക്രോസോഫ്റ്റ് , ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, എല്‍ജി, സോണി, സാംസംഗ്, തനിഷ്‌ക്, താജ്, സൊമാട്ടോ, സ്വിഗ്ഗി എന്നിവയിലെല്ലാം ഓഫറുകളുണ്ടാവും.

ഈ മാസം 8 മുതല്‍ 15 വരെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ദി ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പന,ഒക്ടോബര്‍ 6 മുതല്‍ 19 വരെ മിന്ത്രയുടെ ബിഗ് ഫാഷന്‍ ഫെസ്റ്റിവല്‍, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന എന്നിവയിലെല്ലാം ഐസിഐസിഐ ബാങ്കിന്റെ ഓഫറുകളിൽ ലഭിക്കും.