10 Nov 2022 12:17 PM GMT
vkc group of companies
Summary
ഷോപ്പ് ലോക്കല്‍ പ്രചാരണത്തിന് ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പ്രതിസന്ധി ഘട്ടത്തില്‍ പ്രാദേശിക വിപണികള്‍ ഉത്തേജനം പകരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.
കോഴിക്കോട്: അയല്‍പ്പക്ക വ്യാപാരികളേയും ചെറുകിട സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിനും വികെസി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചാരണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ വിതരണം ചെയ്തു.
ഷോപ്പ് ലോക്കല്‍ ആദ്യഘട്ട നറുക്കെടുപ്പിലെ ആദ്യ വിജയി സുധീഷ് ടാറ്റ ടിയാഗോ കാര്‍ സ്വന്തമാക്കി. നാലു പേര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണ് വിതരണം ചെയ്തത്.
ഷോപ്പ് ലോക്കല്‍ പ്രചാരണത്തിന് ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പ്രതിസന്ധി ഘട്ടത്തില്‍ പ്രാദേശിക വിപണികള്‍ ഉത്തേജനം പകരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.
ചടങ്ങില്‍ രണ്ടാം ഘട്ട ഷോപ്പ് ലോക്കല്‍ പ്രചരണ പരിപാടിയുടെ മെഗാ നറുക്കെടുപ്പും നടന്നു. വിജയിയായി തെരഞ്ഞെടുക്കപ്പെട്ട വി. കെ. അനിതക് ഒരു ലക്ഷം രൂപ സമ്മാനത്തിനു അർഹയായി.
കൂടാതെ, ഫേസ്ബുക്കിലൂടെ നടത്തുന്ന തത്സമയ നറുക്കെടുപ്പിലൂടെ 100 സ്വര്‍ണ നാണയ വിജയികളെ കണ്ടെത്തും. വികെസി പ്രൈഡ് ഇന്‍സെന്റീവ് പദ്ധതിയില്‍ മികച്ച പ്രകടനം നടത്തിയ റീട്ടെയ്ലര്‍മാര്‍ക്കുള്ള മെഗാ ബംപര്‍ സമ്മാനങ്ങളായ അഞ്ച് ടാറ്റ പഞ്ച് കാറുകളും 12 ഹീറോ ഹോണ്ട പാഷന്‍ പ്രോ ബൈക്കുകളും ചടങ്ങില്‍ വിതരണം ചെയ്തു.
ഷോപ്പ് ലോക്കല്‍ ക്യാമ്പയിനോടനുബന്ധിച്ച് വ്യാപാരികളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനായി വികെസി ഗ്രൂപ്പ് അവതരിപ്പിച്ച ഡീലര്‍ കെയര്‍ ഫണ്ടില്‍ നിന്നുള്ള ആശ്വാസ ധനസഹായം ഷരീഫ് (ഫാഷന്‍ പാര്‍ക്ക്, കാഞ്ഞിരപ്പള്ളി) അര്‍ഹനായി.