image

18 Jan 2024 11:00 AM GMT

Events

ദുബായ് കമ്പനിയുടെ 50% ഓഹരി സ്വന്തമാക്കി വികാസ് ലൈഫ്കെയർ

MyFin Desk

vikas lifecare acquired 50 percent stake in the dubai company
X

Summary

  • 100 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നത്.
  • യുഎഇ ആസ്ഥാനമായുള്ള പോർട്ട്ഫോളിയോ മാനേജിംഗ് ഇവന്റ്സാണ് എൽഎൽസി.
  • വ്യവസായത്തിലെ പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഈ ഏറ്റെടുക്കലിലൂടെ കമ്പനിക്ക് സാധിക്കും.


യു എ ഇ ആസ്ഥാനമായുള്ള പോർട്ട്ഫോളിയോ മാനേജിംഗ് ഇവന്റസ്‌ എൽഎൽസി-യുടെ 50 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് ആഭ്യന്തര സ്ഥാപനമായ വികാസ് ലൈഫ്കെയർ ലിമിറ്റഡ് (വിഎൽഎൽ) അറിയിച്ചു. യുഎഇ ആസ്ഥാനമായുള്ള പോർട്ട്ഫോളിയോ മാനേജിംഗ് ഇവന്റ്സാണ് പോർട്ട്ഫോളിയോ മാനേജിംഗ് ഇവന്റസ്‌.

പോളിമർ, റബ്ബർ സംയുക്തങ്ങൾ, പ്ലാസ്റ്റിക്, സിന്തറ്റിക്, പ്രകൃതിദത്ത റബ്ബർ എന്നിവയുടെ പ്രത്യേക അഡിറ്റീവുകളുടെ നിർമ്മാണത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് വികാസ് ലൈഫ്കെയർ. അസംസ്‌കൃത വസ്തുക്കൾക്കപ്പുറം കമ്പനി അതിന്റെ ബിസിനസ് താൽപ്പര്യങ്ങൾ വൈവിധ്യവത്കരിക്കുകയും B2C സെഗ്‌മെന്റിലേക്ക് കടക്കുകയും ചെയ്തു.

എൻ്റർട്ടൈൻമെൻ്റ് ഇവന്റ് ഓർഗനൈസിംഗ് വ്യവസായത്തിലെ പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഈ ഏറ്റെടുക്കലിലൂടെ കമ്പനിക്ക് സാധിക്കും. പിഎംഇ എന്റർടൈൻമെന്റിന്റെ 50 ശതമാനം ഇക്വിറ്റി അതിന്റെ നിലവിലുള്ള ഷെയർഹോൾഡർമാരിൽ നിന്നും വിഎൽഎൽ ഷെയർ സ്വാപ്പ് ഡീൽ വഴിയാണ് ഓഹരികൾ വാങ്ങുന്നത്.

ഇത് എന്റർപ്രൈസ് മൂല്യമായ 201 കോടി രൂപയ്ക്കാണ് വാങ്ങുകയെന്ന് കമ്പനി പറഞ്ഞു. ഏറ്റെടുക്കലിനായി വിഎൽഎൽ 100 കോടി രൂപയിൽ കൂടുതൽ നിക്ഷേപിക്കുമെന്നും കമ്പനി കൂട്ടി ചേർത്തു.

പ്രഖ്യാപനത്തെത്തുടർന്ന്, വ്യാഴാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ വികാസ് ലൈഫ്‌കെയറിന്റെ ഓഹരികൾ 0.76 ശതമാനം ഉയർന്ന് 6.65 രൂപയിലെത്തി,