11 April 2024 7:15 AM GMT
Summary
- ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ക്ലൈമറ്റ് ബോണ്ട് ഇനീഷിയേറ്റീവ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇവ സംഘടിപ്പിച്ചത്
- ഗ്രീന്‍, സോഷ്യല്‍, സസ്‌റ്റൈനബിലിറ്റി ബോണ്ടുകളാണ് ജിഎസ്എസ് ബോണ്ടുകള്‍
- പാരിസ്ഥിതിക, സാമൂഹിക, സര്‍ക്കാര്‍ (ഇഎസ്ജി) പദ്ധതികള്‍ക്ക് ധനസഹായം നല്‍കുകയാണ് ഈ ബോണ്ടുകളുടെ ലക്ഷ്യം
ഗ്രീന്‍, സോഷ്യല്‍, സസ്‌റ്റൈനബിലിറ്റി (ജിഎസ്എസ്) ബോണ്ടുകളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനായി നാഷണല്‍ സ്റ്റോക് എക്‌സചേഞ്ച് ശില്‍പശാലകള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ വ്യവസായ രംഗത്തെ വിവിധ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവബോധ പരിപാടികളുടെ തുടക്കമായാണ് മുംബൈയിലും ഡല്‍ഹിയിലും ശില്‍പശാല സംഘടിപ്പിച്ചത്.
ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ക്ലൈമറ്റ് ബോണ്ട് ഇനീഷിയേറ്റീവ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇവ സംഘടിപ്പിച്ചത്. ജിഎസ്എസ് ബോണ്ടുകള്‍ വിതരണം ചെയ്യുമ്പോഴും അതിനുശേഷവുമുള്ള വിവിധ ഘടകങ്ങള്‍, വിവിധ രാജ്യങ്ങളില്‍ ജിഎസ്എസ് ബോണ്ടുകള്‍ പുറപ്പെടുവിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകള്‍ നടത്തിയത്.