image

30 Jan 2024 11:19 AM GMT

Events

ഇന്ത്യ എനര്‍ജി വീക്ക്-2024 ഫെബ്രു 6-9 ന് ഗോവയില്‍ അരങ്ങേറും

MyFin Desk

india energy week-2024 this time in goa
X

Summary

  • വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 17 ഊര്‍ജ മന്ത്രിമാര്‍, 35,000 ലധികം വ്യക്തികള്‍, 900-ലധികം പ്രദര്‍ശകര്‍ എന്നിവ പ്രതീക്ഷിക്കുന്നു
  • കാനഡ, ജര്‍മ്മനി നെതര്‍ലന്‍ഡ്സ്, റഷ്യ, ബ്രിട്ടണ്‍, യുഎസ്എ എന്നീ 6 രാജ്യങ്ങള്‍ക്ക് ഐഇഡബ്ല്യു24 ല്‍ പവലിയനുണ്ട്
  • ഊര്‍ജ മേഖലയിലെ ഇന്ത്യന്‍ എംഎസ്എംഇകളുടെ നൂതനമായ പരിഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക മേക്ക് ഇന്‍ ഇന്ത്യ പവലിയന്‍


ഇന്ത്യ എനര്‍ജി വീക്ക്-2024 (ഐഇഡബ്ല്യു) ഫെബ്രുവരി ആറ് മുതല്‍ ഒന്‍പത് വരെ ഗോവയില്‍ നടക്കും. രണ്ടാം പതിപ്പാണ് ഇത്തവണ സംഘിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 17 ഊര്‍ജ മന്ത്രിമാരും 35,000-ത്തിലധികം വ്യക്തികളും പരിപാടിയുടെ ഭാഗമാകും. ഊര്‍ജമേഖലയില്‍ കൂടുതല്‍ വികസനത്തിനും വളര്‍ച്ചയ്ക്കും വേദിയൊരുക്കാനുമുള്ള സുവര്‍ണാവസരമാണ് ഇന്ത്യ എനര്‍ജി വീക്ക് (ഐഇഡബ്ല്യു) പ്രതിനിധീകരിക്കുന്നെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.


900-ലധികം പ്രദര്‍ശകരും രണ്ടാം പതിപ്പിലുണ്ടാകും. കാനഡ, ജര്‍മ്മനി നെതര്‍ലന്‍ഡ്സ്, റഷ്യ, ബ്രിട്ടണ്‍, യുഎസ്എ എന്നീ ആറ് രാജ്യങ്ങളുടെ പവലിയനുകള്‍ ഇത്തവണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ഐഇഡബ്ല്യു 2024ല്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍ ഊര്‍ജമേഖലയില്‍ നേതൃത്വം നല്‍കുന്ന നൂതനമായ പരിഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 300-ലധികം പ്രദര്‍ശകരുമായി പ്രത്യേക മേക്ക് ഇന്‍ ഇന്ത്യ പവലിയന്‍ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, ആഭ്യന്തര, അന്തര്‍ദേശീയ പങ്കാളികളുടെ എണ്ണം കൊണ്ട് ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ ഇന്ത്യയുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള സമാനതകളില്ലാത്ത വേദിയാണ് ഇത് നല്‍കുന്നതെന്ന് പറഞ്ഞു. ആദ്യ പതിപ്പിന് 2023 ല്‍ ബെംഗളൂരുവാണ് വേദിയായത്.

ആദ്യ പതിപ്പിനേക്കാള്‍ 30 ശതമാനം പ്രദര്‍ശകരുടെ കാര്യത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. എക്‌സിബിഷനില്‍ നിന്നുള്ള വരുമാനത്തില്‍ 46 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. കൂടാതെ സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പിലും മുന്നേറ്റമുണ്ടായിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തില്‍ 81 ശതമാനം വര്‍ധനയും സ്വകാര്യ സ്പോണ്‍സര്‍മാരുടെ എണ്ണത്തില്‍ 44 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3 മടങ്ങ് കൂടുതലാണ്.

ആഭ്യന്തര മുന്‍ഗണനകള്‍ക്ക് അനുസൃതമായി ഷിപ്പിംഗ്, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍, മാനുഫാക്ചറിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍, ഫ്യൂച്ചര്‍ മൊബിലിറ്റി, മൈനിംഗ് ആന്‍ഡ് മിനറല്‍സ് എന്നിവയുള്‍പ്പെടെ നാല് പുതിയ സാങ്കേതിക വിഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ സംസാരിച്ച മന്ത്രി, വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജൈവ ഇന്ധനങ്ങളുടെയും ഹരിത ഹൈഡ്രജന്റെയും പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ഇന്ന് രാജ്യത്തിന്റെ ജിഡിപി 4 ട്രില്യണില്‍ കൂടുതലാണെന്നും 2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ നമ്മള്‍ 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. വളരുന്ന സമ്പദ്വ്യവസ്ഥ കൂടുതല്‍ ഊര്‍ജം ചെലവഴിക്കുന്നുവെന്നും അതിനാല്‍ ഊര്‍ജ്ജം സുസ്ഥിര ഊര്‍ജത്തിലേക്കുള്ള മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.