5 Feb 2024 11:04 AM GMT
Summary
- ഓണ്‍ലൈന്‍ ആള്‍ട്ടര്‍നേറ്റീവ് എഡ്യൂക്കേഷന്‍ മോഡലിനാണ് അവാര്‍ഡ് ലഭിച്ചത്.
- ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതി
- കൊച്ചൗസേപ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന സംരംഭക കൂട്ടായ്മയാണ് വിജയീഭവ.
പരമ്പരാഗത വിദ്യാഭ്യാസ രീതിക്ക് ബദലായുള്ള ഹാഷ് ഫ്യൂച്ചര്‍ സ്‌കൂളിന് വിജയീഭവ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു. ആഗോള വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ ആള്‍ട്ടര്‍നേറ്റീവ് എഡ്യൂക്കേഷന്‍ മോഡലിനാണ് അവാര്‍ഡ് ലഭിച്ചത്.
പരമ്പരാഗത വിദ്യാഭ്യാസ രീതിക്കു പകരം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ് ഹാഷ് ഫ്യൂച്ചര്‍ സ്‌കൂള്‍ നല്‍കുന്നത്.
കൊച്ചി ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ വെച്ച് നടന്ന ചടങ്ങില്‍ കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയില്‍ നിന്നും ഹാഷ് ഫ്യുച്ചര്‍ സ്‌കൂള്‍ ഫൗണ്ടറും സിഇഒയുമായ ശിഹാബുദ്ധീന്‍ അവാര്‍ഡ് സ്വീകരിച്ചു.
ഷെഫ് പിള്ള, സത്യനാരായണന്‍ (വര്‍മ്മ & വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്), സുശാന്ത് കുറുന്തില്‍ (സിഇഒ ,ഇന്‍ഫോപാര്‍ക്ക് ) എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കൊച്ചൗസേപ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന സംരംഭക കൂട്ടായ്മയാണ് വിജയീഭവ.