17 May 2023 7:37 AM GMT
Summary
- ഉല്‍പ്പാദനക്ഷമത ബാധിക്കപ്പെടുന്നുവെന്ന് വിമര്‍ശനം
- വലിയൊരു വിഭാഗം ജീവനക്കാരോടുള്ള വിവേചനമെന്നും മസ്‍ക്
- ആഴ്ചയില്‍ 40 മണിക്കൂർ ഓഫീസിൽ വേണമെന്ന് അന്ത്യശാസനം
വീട്ടിലിരുന്നുള്ള ജോലി 'ധാർമ്മികമായി തെറ്റ്': ഇലോൺ മസ്‌ക്
'വര്‍ക്ക് ഫ്രം ഹോം' സമ്പ്രദായം ധാര്‍മികമായി ശരിയല്ലാത്ത ഏര്‍പ്പാടാണെന്ന് ടെസ്‍ല ഇന്‍ക് സിഇഒ ഇലോണ്‍ മസ്‍ക്. കൊറോണ മഹാമാരി സൃഷ്ടിച്ച സാഹചര്യങ്ങള്‍ മാറിയ സാഹചര്യത്തില്‍ ജീവനക്കാര്‍ എത്രയും വേഗം ഓഫിസുകളിലേക്കു തിരിച്ചെത്തുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ് മസ്‍ക്. വീട്ടിൽ നിന്ന് ലാപ്‌ടോപ്പിലുള്ള ജോലി ഉൽപ്പാദനക്ഷമത കുറയ്ക്കുമെന്നും ഫാക്ടറി തൊഴിലാളികൾക്കും ആ ഓപ്ഷൻ ഇല്ലാത്ത മറ്റ് ജീവനക്കാർക്കും ഇത് തെറ്റായ സൂചന നൽകുമെന്നും മസ്‍ക് പറഞ്ഞു.
“പലരും കാറുകൾ നിർമ്മിക്കുന്നു, കാറുകൾ സർവീസ് ചെയ്യുന്നു, വീടുകൾ പണിയുന്നു, വീടുകൾ ശരിയാക്കുന്നു, ഭക്ഷണം ഉണ്ടാക്കുന്നു, ആളുകൾ ഉപയോഗിക്കുന്ന പല വസ്തുക്കളും ഉണ്ടാക്കുന്നു. അവർക്കെല്ലാം ജോലിക്ക് പോയേപ്പറ്റൂ, പക്ഷേ നിങ്ങൾക്ക് അത് വേണ്ട എന്നത് ശരിയല്ല. ഇത് ഉൽപ്പാദനക്ഷമതയുടെ കാര്യം മാത്രമല്ല, ഇത് ധാർമ്മികമായി തെറ്റാണെന്ന് ഞാൻ കരുതുന്നു." ”അദ്ദേഹം സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റിട്ടേൺ-ടു-ഓഫീസ് പോളിസികളുടെ ശക്തമായ വക്താവാണ് മസ്‌ക്, കഴിഞ്ഞ വേനൽക്കാലത്ത് ടെസ്‌ല ജീവനക്കാർക്ക് ഒരു അന്ത്യശാസനം നൽകി, ജീവനക്കാർ ആഴ്ചയിൽ കുറഞ്ഞത്ആ ചെലവഴിക്കണമെന്ന് അടുത്തിടെ ടെസ്‍ല ജീവനക്കാര്‍ക്ക് മസ്ക് അന്ത്യശാസനം നല്‍കിയിരുന്നു.
കോവിഡ് മഹാമാരി ആഗോള വ്യാപകമായി പിടിമുറുക്കയും ഡിജിറ്റല്‍ വിനിമയ മാര്‍ഗങ്ങള്‍ വര്‍ധിച്ചതിന്‍റെയും പശ്ചാത്തലത്തിലാണ് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം വ്യാപകമായി പരീക്ഷിക്കപ്പെട്ടത്. കൊറോണ ഭീതി ഒഴിഞ്ഞതോടെ ഓഫിസുകളിലേക്കുള്ള തിരിച്ചുപോക്ക് ആരംഭിച്ചെങ്കിലും ചെറുതല്ലാത്ത ഒരു വിഭാഗം കമ്പനികള്‍ ജീവനക്കാരെ വീട്ടിലിരുന്നുള്ള ജോലി തുടരുന്നതിന് അനുവദിച്ചു. ആവശ്യമെങ്കില് ഓഫിസിലും സൗകര്യമനുസരിച്ച് വീട്ടിലും ജോലി ചെയ്യാവുന്ന തരത്തില്‍ ഹൈബ്രിഡ് രീതിയും പല കമ്പനികളും പരീക്ഷിക്കുന്നു.