image

28 Sep 2022 6:33 AM

Tax

സെപ്റ്റംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപയാകും

MyFin Desk

സെപ്റ്റംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപയാകും
X

Summary

 സെപ്റ്റംബറിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.45 ലക്ഷം കോടി രൂപയാക്കുമെന്ന്  പ്രതീക്ഷിക്കുന്നതായി  ഒദ്യോഗിക വൃത്തങ്ങൾ.  മാർച്ചിൽ 1.4 ലക്ഷം കോടിയിലധികം രൂപ  കളക്ഷനായി ലഭിച്ചപ്പോൾ ഓഗസ്റ്റിൽ ഇത് 1.43 ലക്ഷം കോടിയായി.  സെപ്റ്റംബറിലെ നികുതി  1.45 ലക്ഷം കോടി രൂപയിൽ കൂടുതലാകാൻ സാധ്യതയുണ്ട്. മെച്ചപ്പെട്ട ബിസിനസ്സ് പ്രവർത്തനങ്ങൾ വരും മാസങ്ങളിൽ മികച്ച നികുതി വരുമാനം  സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു ഉന്നത ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.  ഒക്‌ടോബർ ഒന്നിന് ഔദ്യോഗിക വരുമാന കണക്കുകൾ പുറത്തുവരും.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1.17 ലക്ഷം കോടി […]


സെപ്റ്റംബറിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.45 ലക്ഷം കോടി രൂപയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒദ്യോഗിക വൃത്തങ്ങൾ. മാർച്ചിൽ 1.4 ലക്ഷം കോടിയിലധികം രൂപ കളക്ഷനായി ലഭിച്ചപ്പോൾ ഓഗസ്റ്റിൽ ഇത് 1.43 ലക്ഷം കോടിയായി.

സെപ്റ്റംബറിലെ നികുതി 1.45 ലക്ഷം കോടി രൂപയിൽ കൂടുതലാകാൻ സാധ്യതയുണ്ട്. മെച്ചപ്പെട്ട ബിസിനസ്സ് പ്രവർത്തനങ്ങൾ വരും മാസങ്ങളിൽ മികച്ച നികുതി വരുമാനം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു ഉന്നത ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

ഒക്‌ടോബർ ഒന്നിന് ഔദ്യോഗിക വരുമാന കണക്കുകൾ പുറത്തുവരും.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1.17 ലക്ഷം കോടി രൂപയായിരുന്നു വരുമാനം.ഏപ്രിലിലെ വരുമാനം 1.68 ലക്ഷം കോടി എന്ന റെക്കോർഡ് നിലയിലായിരുന്നു. മെയിൽ ജിഎസ്ടി വരുമാനം 1.41 ലക്ഷം കോടി രൂപയും ജൂണിൽ 1.44 ലക്ഷം കോടി രൂപയും (ജൂലൈ) 1.49 ലക്ഷം കോടി രൂപയും (ഓഗസ്റ്റ്) 1.43 ലക്ഷം കോടി രൂപയുമാണ് രേഖപ്പെടുത്തിയത് .