image

26 July 2022 2:10 AM GMT

More

 പ്രത്യക്ഷ നികുതി പിരിവ് 41% വര്‍ധിച്ചു

MyFin Desk

 പ്രത്യക്ഷ നികുതി പിരിവ് 41%  വര്‍ധിച്ചു
X

Summary

 നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തിലെ അറ്റ പ്രത്യക്ഷ നികുതി പിരിവ് 41 ശതമാനം ഉയര്‍ന്ന് 3,54,569.74 കോടി രൂപയായെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു. 2021-22 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 2,50,881.08 കോടി രൂപയാണ് സര്‍ക്കാര്‍ പ്രത്യക്ഷ നികുതിയായി പിരിച്ചെടുത്തത്. അതേസമയം, ചരക്ക് സേവന നികുതിയും (ജിഎസ്ടി) കസ്റ്റം ഡ്യൂട്ടിയും ഉള്‍പ്പെടെയുള്ള അറ്റ പരോക്ഷ നികുതി പിരിവ് 9.4 ശതമാനം വര്‍ധിച്ച് 3,44,056 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇത്  […]


നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തിലെ അറ്റ പ്രത്യക്ഷ നികുതി പിരിവ് 41 ശതമാനം ഉയര്‍ന്ന് 3,54,569.74 കോടി രൂപയായെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു. 2021-22 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 2,50,881.08 കോടി രൂപയാണ് സര്‍ക്കാര്‍ പ്രത്യക്ഷ നികുതിയായി പിരിച്ചെടുത്തത്.
അതേസമയം, ചരക്ക് സേവന നികുതിയും (ജിഎസ്ടി) കസ്റ്റം ഡ്യൂട്ടിയും ഉള്‍പ്പെടെയുള്ള അറ്റ പരോക്ഷ നികുതി പിരിവ് 9.4 ശതമാനം വര്‍ധിച്ച് 3,44,056 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇത് 3,14,476 കോടി രൂപയായിരുന്നു.
കോവിഡിന് ശേഷം ദ്രുതഗതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കല്‍, സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ കൃത്യമായി നടപ്പാക്കിയത് തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഈ വര്‍ധനവിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതിയിളവ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.