1 July 2022 5:58 AM GMT
Summary
വളര്‍ന്നു വരുന്ന സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം ശക്തിപ്പെടുത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും റാങ്കിംഗ് ഈ മാസം നാലിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിടും. 2020 സെപ്റ്റംബറിലാണ് അവസാന റാങ്കിംഗ് പ്രഖ്യാപിച്ചത്. അന്ന് ഗുജറാത്താണ് ഒന്നാം സ്ഥാനത്ത് നേടിയത്. സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങളുടെ റാങ്കിംഗിന്റെ മൂന്നാം പതിപ്പാണ് തിങ്കളാഴ്ചകേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പ്രകാശനം ചെയ്യും. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ […]
വളര്‍ന്നു വരുന്ന സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം ശക്തിപ്പെടുത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും റാങ്കിംഗ് ഈ മാസം നാലിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിടും. 2020 സെപ്റ്റംബറിലാണ് അവസാന റാങ്കിംഗ് പ്രഖ്യാപിച്ചത്. അന്ന് ഗുജറാത്താണ് ഒന്നാം സ്ഥാനത്ത് നേടിയത്.
സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങളുടെ റാങ്കിംഗിന്റെ മൂന്നാം പതിപ്പാണ് തിങ്കളാഴ്ചകേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പ്രകാശനം ചെയ്യും.
ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ഇന്ത്യയുടെ മത്സരാത്മകവും സഹകരണപരവുമായ ഫെഡറലിസം കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മൊത്തം 24 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും ഈ വര്‍ഷം സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം 25 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇതില്‍ ഭാഗമായത്. ഏറ്റവും ഉയര്‍ന്ന കണക്കാണിത്, പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ആഗോളതലത്തില്‍ മുന്‍നിര സ്റ്റാര്‍ട്ടപ്പ് രാജ്യങ്ങളിലൊന്നായി മാറുന്നതിനാല്‍, രാജ്യത്തെ രണ്ടം നിര മൂന്നാംനിര നഗരങ്ങളിലെ സംരംഭകത്വത്തിന്റെ വളര്‍ച്ച ആവശ്യമായി തീര്‍ന്നിരിക്കുന്നു. 2016 ലും ഇന്നും സ്റ്റാര്‍ട്ടപ്പ് നയങ്ങളുള്ള നാല് സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍ ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്റ്റാര്‍ട്ടപ്പ് നയങ്ങളുള്ള 30 ലധികം സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളുണ്ട്, കൂടാതെ 27 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് അവരുടേതായ സംസ്ഥാന സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടലുമുണ്ട്.
പരിഷ്‌കരണ മേഖലകളില്‍ സ്ഥാപനപരമായ പിന്തുണ, നവീകരണവും സംരംഭകത്വവും വളര്‍ത്തല്‍, വിപണിയിലേക്കുള്ള പ്രവേശനം, ഇന്‍കുബേഷന്‍ പിന്തുണ, ഫണ്ടിംഗ് പിന്തുണ, മെന്റര്‍ഷിപ്പ് പിന്തുണ, പ്രാപ്തരുടെ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.