image

13 May 2022 1:12 AM GMT

Startups

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ സോയിഡ് ലാബ്സിന് ദേശീയ സാങ്കേതിക പുരസ്ക്കാരം

MyFin Bureau

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ സോയിഡ് ലാബ്സിന് ദേശീയ സാങ്കേതിക പുരസ്ക്കാരം
X

Summary

 കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത സോയിഡ് ലാബ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കേന്ദ്രസര്‍ക്കാരിന്‍റെ 2022 ലെ ദേശീയ സാങ്കേതിക പുരസ്ക്കാരം ലഭിച്ചു. ദേശീയ സാങ്കേതിക വികസന ബോര്‍ഡ് ഏര്‍പ്പെടുത്തിയതാണ് 15 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഈ പുരസ്ക്കാരം. ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ സ്വതന്ത്രചുമതലയുള്ള മന്ത്രി ജിതേന്ദ്രസിംഗില്‍ നിന്നും സോയിഡ് ലാബ്സിന്‍റെ സഹസ്ഥാപകന്‍ ഡോ. ഉണ്ണികൃഷ്ണന്‍ കെ സി പുരസ്ക്കാരം ഏറ്റുവാങ്ങി. ചെലവുകുറഞ്ഞ ഇലക്ട്രോണിക് അസംബ്ലിയ്ക്കുള്ള ഡെസ്ക്ടോപ്പ് ബോട്ട് […]


കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത സോയിഡ് ലാബ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കേന്ദ്രസര്‍ക്കാരിന്‍റെ 2022 ലെ ദേശീയ സാങ്കേതിക പുരസ്ക്കാരം ലഭിച്ചു. ദേശീയ സാങ്കേതിക വികസന ബോര്‍ഡ് ഏര്‍പ്പെടുത്തിയതാണ് 15 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഈ പുരസ്ക്കാരം.

ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ സ്വതന്ത്രചുമതലയുള്ള മന്ത്രി ജിതേന്ദ്രസിംഗില്‍ നിന്നും സോയിഡ് ലാബ്സിന്‍റെ സഹസ്ഥാപകന്‍ ഡോ. ഉണ്ണികൃഷ്ണന്‍ കെ സി പുരസ്ക്കാരം ഏറ്റുവാങ്ങി. ചെലവുകുറഞ്ഞ ഇലക്ട്രോണിക് അസംബ്ലിയ്ക്കുള്ള ഡെസ്ക്ടോപ്പ് ബോട്ട് റോബോട്ടുകളെ വികസിപ്പിച്ചതിനാണ് ദേശീയ പുരസ്ക്കാരം സോയിഡ് ലാബ്സിനെ തേടിയെത്തിയത്. പ്ലേസര്‍ബോട്ട് എന്നാണ് ഇതിന്‍റെ പേര്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും വാണിജ്യശേഷിയുള്ളതും വിപണനസാധ്യതയുള്ളതുമായ ഉത്പന്നമാണിതെന്ന് ദേശീയ സാങ്കേതികവികസന ബോര്‍ഡ് വിലയിരുത്തി. ചെറുകിട അസംബ്ലി യൂണിറ്റുകള്‍ക്ക് ഏറ്റവും പറ്റിയതാണ് സോയിഡ് ലാബ്സ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ. ഗവേഷണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മേക്കര്‍ സ്ഥാപനങ്ങള്‍, നൂതന സംരംഭങ്ങള്‍ മുതലായവ സോയിഡ് ലാബ്സിന്‍റെ ഉത്പന്നം ഉപയോഗിച്ചു വരുന്നു.