image

3 May 2022 10:19 PM GMT

Startups

2,800 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് സ്‌കീമുകളുമായി ടെമാസെക്കും, ഇന്‍ഫോ എഡ്ജും

PTI

2,800 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് സ്‌കീമുകളുമായി ടെമാസെക്കും, ഇന്‍ഫോ എഡ്ജും
X

Summary

ഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള സ്‌കീമില്‍ നിക്ഷേപക കമ്പനിയായ ടെമാസെക്കിനൊപ്പം നിക്ഷേപം നടത്തുമെന്ന് ഇന്‍ഫോ എഡ്ജ്. നൗക്കരി, ജീവന്‍ശാന്തി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്‍ഫോ എഡ്ജിന്റെ ഉടമസ്ഥതയിലുള്ളതാണ്. സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യം വെച്ചുള്ള മൂന്നു സ്‌കീമുകളിലായി 325 മില്യണ്‍ യുഎസ് ഡോളറാണ് (2,800 കോടി രൂപ) നിക്ഷേപിക്കുകയെന്നും ഇന്‍ഫോ എഡ്ജ് ഇറക്കിയ അറിയിപ്പിലുണ്ട്. 2007 മുതല്‍ സൊമാറ്റോ, പോളിസി ബസാര്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ സ്റ്റാര്‍ട്ടപ്പുകളില്‍ ആദ്യ മൂന്ന് ഘട്ടങ്ങളിലായി ഏകദേശം 250 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചുവെന്ന് ഇന്‍ഫോ എഡ്ജ് സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് […]


ഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള സ്‌കീമില്‍ നിക്ഷേപക കമ്പനിയായ ടെമാസെക്കിനൊപ്പം നിക്ഷേപം നടത്തുമെന്ന് ഇന്‍ഫോ എഡ്ജ്. നൗക്കരി, ജീവന്‍ശാന്തി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്‍ഫോ എഡ്ജിന്റെ ഉടമസ്ഥതയിലുള്ളതാണ്. സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യം വെച്ചുള്ള മൂന്നു സ്‌കീമുകളിലായി 325 മില്യണ്‍ യുഎസ് ഡോളറാണ് (2,800 കോടി രൂപ) നിക്ഷേപിക്കുകയെന്നും ഇന്‍ഫോ എഡ്ജ് ഇറക്കിയ അറിയിപ്പിലുണ്ട്.

2007 മുതല്‍ സൊമാറ്റോ, പോളിസി ബസാര്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ സ്റ്റാര്‍ട്ടപ്പുകളില്‍ ആദ്യ മൂന്ന് ഘട്ടങ്ങളിലായി ഏകദേശം 250 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചുവെന്ന് ഇന്‍ഫോ എഡ്ജ് സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ സഞ്ജീവ് ബിക്ക്ചാന്ദ്‌നി പറഞ്ഞു. ഇന്‍ഫോ എഡ്ജ് വെഞ്ച്വര്‍ ഫണ്ട് (ഐഇവിഎഫ്) സ്ഥാപിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രാരംഭ നിക്ഷേപങ്ങളുടെ നാലാം ഘട്ടം 2019ല്‍ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഇവിഎഫിന്റെ ആദ്യ സ്‌കീമിന് 750 കോടി രൂപയായിരുന്നു മൂലധനം. ഇതില്‍ ടെമാസെക്കും ഇന്‍ഫോ എഡ്ജും 50 ശതമാനം വീതം നിക്ഷേപം നടത്തി. ആദ്യഘട്ടത്തില്‍ 28 സ്റ്റാര്‍ട്ടപ്പുകളിലാണ് നിക്ഷേപിച്ചത്. 150 മില്യണ്‍ യുഎസ് ഡോളറാണ് രണ്ടാം സ്‌കീമിന്റെ ആകെ മൂലധനം.