image

23 April 2022 12:18 AM GMT

Events

സഹകരണമേഖലയുടെ നേട്ടങ്ങൾ അടയാളപ്പെടുത്തുന്ന പ്രദർശനം കൊച്ചിയിൽ

MyFin Desk

Expo Kochi
X

Summary

കൊച്ചി: കേരളത്തിന്റെ സഹകരണമേഖലയിലെ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്ന സഹകരണ എക്‌സ്‌പോ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. കാര്‍ഷിക ഉൽപ്പന്നങ്ങളും മറ്റ് കരകൗശല വസ്തുക്കളുമായി വിവിധ സഹകരണ സ്ഥാപനങ്ങൾ എറാണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന മേളയില്‍ പങ്കെടുക്കുന്നു. 210 ഓളം സ്റ്റാളുകളില്‍, തൊഴില്‍ കരാര്‍ സഹകരണ സംഘമായ ഊരാളുങ്കല്‍ സൊസൈറ്റിയുടേതാണ്  ഏറ്റവും വലിയ സ്റ്റാള്‍. മില്‍മ, കേരളബാങ്ക്, മത്സ്യഫെഡ്, റബ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, കേരഫെഡ് തുടങ്ങിയവ എക്‌സ്പോ ശ്രദ്ധാ കേന്ദ്രങ്ങളാണ്. യുഎല്‍ ടെക്‌നോളജി സൊല്യൂഷന്‍സ്, കേരള ആട്‌സ് ആന്‍ഡ് […]


കൊച്ചി: കേരളത്തിന്റെ സഹകരണമേഖലയിലെ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്ന സഹകരണ എക്‌സ്‌പോ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. കാര്‍ഷിക ഉൽപ്പന്നങ്ങളും മറ്റ് കരകൗശല വസ്തുക്കളുമായി വിവിധ സഹകരണ സ്ഥാപനങ്ങൾ എറാണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന മേളയില്‍ പങ്കെടുക്കുന്നു. 210 ഓളം സ്റ്റാളുകളില്‍, തൊഴില്‍ കരാര്‍ സഹകരണ സംഘമായ ഊരാളുങ്കല്‍ സൊസൈറ്റിയുടേതാണ് ഏറ്റവും വലിയ സ്റ്റാള്‍.
മില്‍മ, കേരളബാങ്ക്, മത്സ്യഫെഡ്, റബ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, കേരഫെഡ് തുടങ്ങിയവ എക്‌സ്പോ ശ്രദ്ധാ കേന്ദ്രങ്ങളാണ്. യുഎല്‍ ടെക്‌നോളജി സൊല്യൂഷന്‍സ്, കേരള ആട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, മാറ്റര്‍ ലാബ്, ഇന്ത്യന്‍ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ഊരാളുങ്കലും അനുബന്ധ സംരംഭങ്ങളും മേളയിലെത്തിയിരിക്കുന്നത്.
കാര്‍ഷിക മേഖലയും മേളയില്‍ സ്ഥാനം നേടിയിട്ടുണ്ട്. കേരള സഹകരണ മേഖലയ്ക്ക് അഭിമാനമായി മാറിയ വാരപ്പെട്ടി ബാങ്കും മേളയുടെ ശ്രദ്ധാകേന്ദ്രമാണ്. വിദേശ വിപണിയില്‍ വരെ എത്തിയുരിക്കുകയാണ് ഈ ബാങ്ക്. കാര്‍ഷിക മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്ന കേരളത്തിലെ ആദ്യ സഹകരണബാങ്കാണ് വാരപ്പെട്ടി ബാങ്ക്. ഓസ്‌ട്രേലിയ, അമേരിക്ക, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്ക് വാരപ്പെട്ടി ബ്രാന്‍ഡിന്റെ വെളിച്ചെണ്ണയും വാട്ടിയ മരിച്ചീനിയും, ഉണക്ക ഏത്തപ്പഴവും കയറ്റി അയയ്ക്കുന്നു.