image

16 March 2022 2:45 AM GMT

Startups

ഗ്രോഫേഴ്‌സ് ഇന്ത്യയ്ക്ക് സൊമാറ്റോ 150 ദശലക്ഷം ഡോളര്‍ വായ്പ നൽകും

PTI

zomato employee lay offs
X

zomato employee lay offs

Summary

ഡെല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ ഓണ്‍ലൈന്‍ പലചരക്ക് വിതരണ കമ്പനിയായ ഗ്രോഫേഴ്‌സ് ഇന്ത്യയ്ക്ക് (ജിഐപിഎല്‍) 150 ദശലക്ഷം ഡോളറി​ന്റെ (ഏകദേശം 1,145 കോടി രൂപ) വായ്പ നല്‍കും. കൂടാതെ, ഭക്ഷ്യ മേഖലയിലെ റോബോട്ടിക്, ഓട്ടോമേഷന്‍ സ്ഥാപനമായ മുകുന്ദ ഫുഡ്‌സിന്റെ 16.66 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനും സൊമാറ്റോയുടെ ബോര്‍ഡ് അംഗീകാരം നല്‍കി. അഞ്ച് ദശലക്ഷം ഡോളറിന്റെ ഓഹരികളാണ് എറ്റെടുക്കുന്നത്. സൊമാറ്റോ കഴിഞ്ഞ വര്‍ഷം ഏകദേശം 745 കോടി രൂപ ഗ്രോഫേഴ്‌സിന്റെ ഒമ്പത് ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി […]


ഡെല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ ഓണ്‍ലൈന്‍ പലചരക്ക് വിതരണ കമ്പനിയായ ഗ്രോഫേഴ്‌സ് ഇന്ത്യയ്ക്ക് (ജിഐപിഎല്‍) 150 ദശലക്ഷം ഡോളറി​ന്റെ (ഏകദേശം 1,145 കോടി രൂപ) വായ്പ നല്‍കും.

കൂടാതെ, ഭക്ഷ്യ മേഖലയിലെ റോബോട്ടിക്, ഓട്ടോമേഷന്‍ സ്ഥാപനമായ മുകുന്ദ ഫുഡ്‌സിന്റെ 16.66 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനും സൊമാറ്റോയുടെ ബോര്‍ഡ് അംഗീകാരം നല്‍കി. അഞ്ച് ദശലക്ഷം ഡോളറിന്റെ ഓഹരികളാണ് എറ്റെടുക്കുന്നത്.

സൊമാറ്റോ കഴിഞ്ഞ വര്‍ഷം ഏകദേശം 745 കോടി രൂപ ഗ്രോഫേഴ്‌സിന്റെ ഒമ്പത് ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി നിക്ഷേപിച്ചിരുന്നു. കമ്പനി സീനിയര്‍ മാനേജ്‌മെന്റ് അംഗങ്ങളായിട്ടുള്ള അതോറിറ്റിയെ വായ്പയുടെ പ്രധാന വ്യവസ്ഥകള്‍ തീരുമാനിക്കാനും, നിര്‍ണായകമായ രേഖകള്‍ തയ്യാറാക്കാനും ചുമതലപ്പെടുത്തിയിരിക്കുകയാണ്.

"വായ്പയുടെ വാര്‍ഷിക പലിശ നിരക്ക് 12 ശതമാനമോ, അതിനു മുകളിലോ ആയിരിക്കും. വായ്പാ കാലാവധി ഒരു വര്‍ഷത്തിൽ താഴെയായിരിക്കും. ഗ്രോഫേഴ്‌സ് ഇന്ത്യയുടെ സമീപകാല മൂലധന ആവശ്യകതകളെ പിന്തുണയ്ക്കാന്‍ ഈ വായ്പ സഹായിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരത്തില്‍ 400 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്," സൊമാറ്റോ വ്യക്തമാക്കി.