image

25 April 2022 3:45 AM GMT

Market

മാര്‍ക്കറ്റ് ഡാറ്റ അഡൈ്വസറി പാനലിനെ പുനഃക്രമീകരിച്ച് സെബി

MyFin Desk

SEBI
X

Summary

ഡെല്‍ഹി:   വിപണി വിവരങ്ങളുടെ സുരക്ഷ, സ്വകാര്യത തുടങ്ങിയ മേഖലകളില്‍ നയങ്ങളും നടപടിക്രമങ്ങളും ശുപാര്‍ശ ചെയ്യുന്ന വിപണി വിവര ഉപദേശക സമിതിയെ (Market Data Advisory Committee) സെബി പുനഃക്രമീകരിച്ചു. ഉപദേശക സമിതി പുനഃക്രമീകരിച്ചതോടെ അംഗങ്ങളുടെ എണ്ണം 20 ല്‍ നിന്നും 21 ആയെന്ന് സെബി പറഞ്ഞു. ഡല്‍ഹി നാഷണല്‍ ലോ അക്കാദമിയിലെ പ്രൊഫസറും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍പേഴ്‌സണുമായ എം.എസ് സാഹുവാണ് സമിതിയുടെ അധ്യക്ഷന്‍. അദ്ദേഹത്തെ കൂടാതെ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെയും ഡിപ്പോസിറ്ററികളുടെയും […]


ഡെല്‍ഹി: വിപണി വിവരങ്ങളുടെ സുരക്ഷ, സ്വകാര്യത തുടങ്ങിയ മേഖലകളില്‍ നയങ്ങളും നടപടിക്രമങ്ങളും ശുപാര്‍ശ ചെയ്യുന്ന വിപണി വിവര ഉപദേശക സമിതിയെ (Market Data Advisory Committee) സെബി പുനഃക്രമീകരിച്ചു. ഉപദേശക സമിതി പുനഃക്രമീകരിച്ചതോടെ അംഗങ്ങളുടെ എണ്ണം 20 ല്‍ നിന്നും 21 ആയെന്ന് സെബി പറഞ്ഞു.
ഡല്‍ഹി നാഷണല്‍ ലോ അക്കാദമിയിലെ പ്രൊഫസറും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍പേഴ്‌സണുമായ എം.എസ് സാഹുവാണ് സമിതിയുടെ അധ്യക്ഷന്‍. അദ്ദേഹത്തെ കൂടാതെ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെയും ഡിപ്പോസിറ്ററികളുടെയും സിഇഒമാര്‍, വിവിധ ഓഹരി ഉടമ പ്രതിനിധികള്‍, സെബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. സെറോദ ബ്രോക്കറേജ് സിഇഒയും സ്ഥാപകനുമായ നിതിന്‍ കാമത്ത്, റിഇന്‍ഫിനിറ്റീവിന്റെ സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ രഞ്ജിത് പവാര്‍, കെഫിന്‍ടെകിന്റെ സിഇഒയും സിഒഒയുമായ ശ്രീകാന്ത് നദെല്ല, ലെഗാസിസ് മാനേജിംഗ് പാര്‍ട്ണര്‍ സുഹാസ് തുലിജാപുര്‍ക്കര്‍, ക്രിസിലിലെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി റിലേഷന്‍സ് സീനിയര്‍ അഡൈ്വസര്‍ രാമന്‍ ഉബറോയ്, സിഇഒയും സ്വിഫ്റ്റ് ഇന്ത്യയുടെ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യയുടെ റീജിയണല്‍ ഹെഡ് കിരണ്‍ ഷെട്ടി എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.
കൂടാതെ, ബിഎസ്ഇ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍, എന്‍എസ്ഇ എംഡിയും സിഇഒയുമായ വിക്രം ലിമയെ, സിഎംഐഇ എംഡി മഹേഷ് വ്യാസ്, പ്രൈം ഡാറ്റബേസ് ചെയര്‍മാന്‍ പൃഥ്വി ഹല്‍ദിയ, സിഎഎംഎസ് സിഇഒ അനുജ് കുമാര്‍ എന്നിവര്‍ അംഗങ്ങളായി തുടരും.
മേഖലകള്‍ തിരിച്ചുള്ള ഡാറ്റാ പരിധികള്‍, ഡാറ്റ ആവശ്യകതകള്‍ എന്നിവ തിരിച്ചറിയല്‍, ഡാറ്റ സ്വകാര്യത, മാര്‍ക്കറ്റ് ഡാറ്റയ്ക്ക് ബാധകമായ ഡാറ്റ ആക്സസ്സ് റെഗുലേഷനുകള്‍ എന്നിവ ശുപാര്‍ശ ചെയ്യുക എന്നിവയെല്ലാം കമ്മിറ്റിയുടെ പ്രവര്‍ത്തന പരിധിയില്‍ വരും. സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ഡാറ്റയിലേക്കുള്ള ആക്സസ്സിന് ഉചിതമായ നയം ശുപാര്‍ശ ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവും കമ്പനിക്കുണ്ട്.