image

22 Aug 2023 4:12 PM IST

Market

വിഷ്ണു പ്രകാശ് ആർ പുംഗ്ലിയ ഇഷ്യു ഓഗസ്റ്റ് 24-ന്

MyFin Desk

vishnu prakash r pungalia issue on 24th august
X

Summary

  • ഓഗസ്റ്റ് 24 മുതൽ 28 വരെ അപേക്ഷിക്കാം.
  • പ്രൈസ് ബാൻഡ് 94-99 രൂപ.
  • ലോട്ടിൽ 150 ഓഹരികൾ.



സംയോജിത എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) കമ്പനിയായ വിഷ്ണു പ്രകാശ് ആർ പുംഗ്ലിയ ലിമിറ്റഡ് പബ്ളിക് ഇഷ്യം ഓഗസ്റ്റ് 24 -ന് ആരംഭിക്കും. ഇഷ്യു 28 - ന് അവസാനിക്കും.

പത്തു രൂപ മുഖവിലയുള്ള 3.12 കോടി ഓഹരികളുടെ പുതിയ ഇഷ്യൂവിൽ നിന്ന് 308.88 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോട്ട് സൈസ് 150 ഓഹരികളാണ് ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക യന്ത്രോപകരണങ്ങള്‍ , പ്രവർത്തന മൂലധനം, പൊതു കമ്പനി ആവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കും. അലോട്ട്‌മെന്റ് ഓഗസ്റ്റ് 31-ന് . റീഫണ്ട് സെപ്റ്റംബർ ഒന്നിന്. ്

ക്രഷറുകൾ, എക്‌സ്‌കവേറ്ററുകൾ, ലോഡറുകൾ, ഡോസറുകൾ, പവർ മെഷീനുകൾ, റെഡി മിക്‌സ് കോൺക്രീറ്റ് പ്ലാന്റുകൾ, കോൺക്രീറ്റ് മിശ്രിതങ്ങൾ, ക്രെയിനുകൾ, ട്രാക്ടറുകൾ, ഗതാഗത വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്ന നിർമാണ സാമഗ്രികളുടെ ആസ്തി ശേഖരം കമ്പനിക്കുണ്ട്.

കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2020 -21 സാമ്പത്തിക വർഷത്തിലെ 485.73 കോടി രൂപയിൽ നിന്ന് 2021 -22 സാമ്പത്തിക വർഷത്തിൽ 785.61 കോടി രൂപയായും 2022 -23 സാമ്പത്തിക വർഷത്തിൽ 1,168.40 കോടി രൂപയായും വർദ്ധിച്ചു. ഇത് 55.1 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് കാണിക്കുന്നു. ഇക്കഴിഞ്ഞ വർഷത്തെ അറ്റാദായം 90.6 കോടി രൂപയുമാണ്.

വിഷ്ണു പ്രകാശ് പുംഗ്ലിയ, മനോഹർ ലാൽ പുംഗ്ലിയ, സഞ്ജയ് കുമാർ പുംഗ്ലിയ, കമൽ കിഷോർ പുംഗ്ലിയ, അജയ് പുംഗ്ലിയ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.