image

28 Aug 2023 6:35 PM IST

Market

വിഷ്ണു പ്രകാശ് ആർ പുംഗ്ലിയ; 87.80 ഇരട്ടി അപേക്ഷകൾ.

MyFin Desk

വിഷ്ണു പ്രകാശ് ആർ പുംഗ്ലിയ; 87.80 ഇരട്ടി അപേക്ഷകൾ.
X

Summary

  • വിഷ്ണു പ്രകാശ് ആർ പുംഗ്ലിയ ഇഷ്യൂവിനു 87.80 ഇരട്ടി അപേക്ഷകൾ
  • എയ്‌റോഫ്ലെക്‌സ് ഇൻഡസ്‌ട്രീസിന്റെ അലോട്ട്മെന്റ് നാളെ
  • സഹജ്ജ്‌ ഫാഷൻസ് ഐപിഒ നാളെ അവസാനിക്കും


വിഷ്ണു പ്രകാശ് ആർ പുംഗ്ലിയ ഇഷ്യൂവിനു 87.80 ഇരട്ടി അപേക്ഷകൾ. ഇഷ്യുവിനുള്ള 2.19 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചത് 192.4 കോടി ഓഹരികള്‍ക്കാണ്. ഇഷ്യൂവിൽ 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റി വെച്ചിരുന്നു. 31.87 മടങ്ങ് അപേക്ഷകളാണ് റീറ്റെയ്ൽ നിക്ഷേപകർ വഴി വന്നത്.

രാജസ്ഥാൻ ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ കമ്പനി, 3.12 കോടി ഓഹരികളുടെ കന്നി ഇഷ്യൂവിൽ നിന്ന് 308.88 കോടി രൂപ സമാഹരിക്കും.

ഓഗസ്റ്റ് 31 നാണു അലോട്ട്മെന്റ് തീയതി.

സെപ്റ്റംബർ 4 നകം യോഗ്യരായ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ഓഹരികൾ ക്രെഡിറ്റ് ചെയ്യും. ലിസ്റ്റിംഗ് സെപ്റ്റംബർ 5 ന്.

എയ്‌റോഫ്ലെക്‌സ് ഇൻഡസ്‌ട്രീസിന്റെ അലോട്ട്മെന്റ് നാളെ

എയ്‌റോഫ്ലെക്‌സ് ഇൻഡസ്‌ട്രീസിന്റെ അലോട്ട്മെന്റ് ആഗസ്‌റ്റ് 29 ചൊവ്വാഴ്‌ച. 351 കോടി രൂപയുടെ പബ്ലിക് ഓഫറിന് മൂന്ന് ദിവസത്തെ കാലയളവിൽ നിക്ഷേപകരിൽ നിന്ന് ശക്തമായ പ്രതികരണമാണ് ലഭിച്ചത്. ഇഷ്യൂവിനു 97.11 ഇരട്ടി അപേക്ഷകളാണ് വന്നത്. റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് 34.41 മടങ്ങ് അപേക്ഷയും വന്നു. ഓഹരികൾ ഓഗസ്റ്റ് 31 നു ലിസ്റ്റ് ചെയ്യും.

സഹജ്ജ്‌ ഫാഷൻസ് ഐപിഒ നാളെ അവസാനിക്കും.

സഹജ് ഫാഷൻസ് ലിമിറ്റഡ് ഇഷ്യൂ നാളെ അവസാനിക്കും, ഇതുവരെ ലഭിച്ചത് 3.44 ഇരട്ടി അപേക്ഷകൾ. ഇഷ്യുവിനുള്ള 46,52,000 ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചത് 1,60,08,000 ഓഹരികള്‍ക്കാണ്.

വസ്ത്രനിർമ്മാണം, വീട്ടുപകരണങ്ങൾ, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്കുള്ള തുണിത്തരങ്ങൾ നിർമ്മിക്കുന്നു ചെറുകിട ഇടത്തരം സംരംഭമാണ് സഹജ് ഫാഷൻസ് ലിമിറ്റഡ്. ഇഷ്യൂ വലുപ്പം 13.96 കോടി രൂപയാണ്. ഓഹരി വില 30 രൂപ. സെപ്റ്റംബർ 6 നു ഓഹരികൾ എൻഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.