4 Sept 2023 10:12 AM
സെപ്റ്റംബർ 4 ന് ടാറ്റ സ്റ്റീല്‍ ഓഹരികൾ 4.32 ശതമാനം ഉയർന്നു 132.90 രൂപയിലെത്തി. ഇത് 52 ആഴ്ച്ചയിലെ ഉയർന്ന നിരക്കാണ്, താഴ്ന്ന നിരക്ക് 95 രൂപ
131.85 രൂപയ്ക്കു ഓഹരി ക്ലോസ് ചെയ്തു. ദിവസത്തെ താഴ്ന്ന നിരക്ക് 128.85 രൂപ.
ടാറ്റ സ്റ്റീലിന്‍റെ സൌത്ത് വെയില്‍സിലെ പോർട്ട് താല്‍ബോട്ട് സ്റ്റീല്‍വർക്സ് പ്ലാന്റിനായി യു കെ സർക്കാർ 50 കോടി പൌണ്ട് വായ്പ ലഭ്യമാക്കുന്നതിനു സമ്മതിച്ചതായുള്ള വാർത്തകളാണ് ഓഹരിവില 52 ആഴ്ചയിലെ ഉയരത്തിലെത്തിച്ചത്. കമ്പനിയുടെ ഭാവി ഉറപ്പാക്കാനായി ടാറ്റ ഗ്രൂപ്പ് 70 കോടി പൌണ്ട് മൂലധന നിക്ഷേപം നടത്താമെന്നും സമ്മതിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തിനൊപ്പമാണ് യു കെ ഗവണ്മെന്‍റ് തുക നല്കുക.
മലിനീകരണമുണ്ടാക്കുന്ന കൽക്കരി സ്ഫോടന ചൂളകളിൽ നിന്ന് ഇലക്ട്രിക് ആർക്ക് ചൂളകൾ സ്ഥാപിക്കുന്നതിനാണ് കമ്പനി നിക്ഷേപം നടത്തുന്നത്. ഈ മാറ്റം സംഭവിക്കുമ്പോള്‍ കമ്പനിയിലെ 3,000 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കാം.
കഴിഞ്ഞ വർഷം ജൂലൈയിൽ, ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ പറഞ്ഞത്, "സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മാത്രമേ ഗ്രീൻ സ്റ്റീൽ പ്ലാന്റിലേക്കുള്ള മാറ്റം സാധ്യമാകൂ, അല്ലെങ്കിൽ, ഞങ്ങൾക്ക് കമ്പനി അടയ്ക്കേണ്ടി വരും.”
യുകെയിൽ ഇലക്ട്രിക് കാർ ബാറ്ററി നിർമ്മിക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ 400 കോടി പൗണ്ട് പദ്ധതിക്ക് 50 കോടി പൗണ്ട് വരെ സബ്‌സിഡികൾ ജൂലൈയിൽ സർക്കാർ നൽകിയിരുന്നു. സോമർസെറ്റിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറി 4,000 പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരുമെന്ന് കരുതുന്നു.