image

1 Sept 2023 6:24 PM IST

Market

സെപ്റ്റംബറിലെ ആദ്യ ദിനത്തിൽ 2 എസ്എംഇ ഓഹരികൾ

MyFin Desk

2 sme stocks on the first day of september
X

Summary

  • ബേസിലിക് ഫ്ലൈ സ്റ്റുഡിയോ ലിമിറ്റഡ് ഇഷ്യൂ ആരംഭിച്ചു
  • പ്രാരംഭ പബ്ലിക് ഓഫറുമായി പ്രമാര പ്രൊമോഷൻസ് ലിമിറ്റഡ്


ബേസിലിക് ഫ്ലൈ സ്റ്റുഡിയോ ലിമിറ്റഡ്

ചെന്നൈ ആസ്ഥാനമായുള്ള ബേസിലിക് ഫ്ലൈ സ്റ്റുഡിയോ ലിമിറ്റഡ് ഇഷ്യൂ ഈ മാസം അഞ്ചിന് അവസാനിക്കും. .

പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 92-97 രൂപയാണ്. കുറഞ്ഞത് 1200 ഓഹരികൾക് അപേക്ഷിക്കണം.

ഇഷ്യൂവിൽ നിന്ന് 66.35 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 13-ന് എൻ എസ് ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

ആദ്യ ദിവസത്തിൽ തന്നെ ഇഷ്യൂവിനു 26.08 ഇരട്ടി അപേക്ഷകളാണ് വന്നിരിക്കുന്നത്.

ഹൈദരാബാദിലും സേലത്തും സ്റ്റുഡിയോ സ്ഥാപിക്കുന്നതിനും ചെന്നൈയിലും പൂനെയിലും സ്ഥിതി ചെയ്യുന്ന കമ്പനിയുടെ ഓഫീസുകൾ ശക്തിപ്പെടുത്തുന്നതിനും ലണ്ടനിൽ സ്ഥിതി ചെയ്യുന്ന പുതിയ ഓഫീസ് സ്ഥലം ഏറ്റെടുക്കുന്നതിനും വാൻകൂവറിൽ സ്ഥിതി ചെയ്യുന്ന നിലവിലുള്ള ഓഫീസുകൾ ശക്തിപ്പെടുത്തുന്നതിനും ഇഷ്യൂതുക ഉപയോഗിക്കും.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബേസിലിക് ഫ്ലൈ സ്റ്റുഡിയോ ലിമിറ്റഡ്, ഒരു വിഷ്വൽ ഇഫക്റ്റ് (വിഎഫ് എക്സ്) സ്റ്റുഡിയോയാണ്. കാനഡയിലും യുകെയിലും കമ്പനി പ്രവർത്തിച്ചുവരുന്നുണ്ട്. സിനിമകൾ, ടിവി, നെറ്റ് സീരീസ്, പരസ്യങ്ങൾ എന്നിവയ്‌ക്കായി വിഎഫ്എക്സ് നൽകുന്നു.

പ്രമാര പ്രൊമോഷൻസ് ലിമിറ്റഡ്

പ്രൊമോഷണൽ ഉൽപ്പന്നങ്ങളുടെയും സമ്മാന ഇനങ്ങളുടെയും നിർമ്മാതാക്കളായ പ്രമാര പ്രൊമോഷൻസ് അതിന്റെ കന്നി പബ്ലിക് ഇഷ്യു സെപ്റ്റംബർ ഒന്നിന് ആരംഭിച്ചു അഞ്ചിന് അവസാനിക്കും. ആദ്യ ദിവസം 0.44 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു.

പത്തുരൂപ മുഖവിലയുള്ള 24.24 ലക്ഷം ഓഹരികളുടെ ഇഷ്യൂ വഴി 15.27 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഓഹരിയൊന്നിന് 63 രൂപയാണ് വില. കുറഞ്ഞത് 2000 ഓഹരികൾക്ക് അപേക്ഷിക്കണം.

ഓഹരികൾ സെപ്റ്റംബർ 13 ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എമർജ് പ്ലാറ്റ്‌ഫോമിൽ അരങ്ങേറും.

പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും പൊതു കോർപ്പറേറ്റ് ആവിശ്യങ്ങൾക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

മുംബൈ ആസ്ഥാനമായുള്ള കമ്പനി എഫ്എംസിജി, ക്യുഎസ്ആർ, ഫാർമ, പാനീയ കമ്പനികൾ, ആൽക്കഹോൾ, കോസ്മെറ്റിക്, ടെലികോം, മീഡിയ തുടങ്ങിയ മേഖലകളിലുടനീളമുള്ള ഉപഭോക്താക്കൾക്കായി പ്രൊമോഷണൽ ഉൽപ്പന്നങ്ങളുടെയും ഗിഫ്റ്റ് ഇനങ്ങളുടെയും ആശയം, ആശയവൽക്കരണം, രൂപകൽപ്പന, നിർമ്മാണം, വിപണനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു.