image

7 Nov 2022 7:50 AM GMT

Market

ആദ്യഘട്ടത്തിൽ സെന്‍സെക്സ് 61,000 ന് മുകളില്‍, നിഫ്റ്റി 18,220 ലും

MyFin Desk

Stock Market Updates News
X

Stock Market Updates News 

Summary

എസ്ബിഐ ഓഹരികളാണ് നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍. ഈ ഓഹരികള്‍ 4.38 ശതമാനം ഉയര്‍ന്നു. നെസ്ലേ ഇന്ത്യ, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, എല്‍ ആന്‍ഡ് ടി, ടെക് മഹീന്ദ്ര എന്നീ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ടൈറ്റന്‍, ഡോ റെഡ്ഡീസ്, ബജാജ് ഫിന്‍സെര്‍വ് എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.


മുംബൈ: ആഗോള വിപണിയിലെ പ്രവണതകളും, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ നേട്ടത്തിന്റെയും പിന്‍ബലത്തില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വിപണിക്ക് മികച്ച തുടക്കം. സെന്‍സെക്സ് 362.24 പോയിന്റ് ഉയര്‍ന്ന് 61,312.60 ലും, നിഫ്റ്റി 104.55 പോയിന്റ് നേട്ടത്തോടെ 8,221.70 ലും എത്തി.


എസ്ബിഐ ഓഹരികളാണ് നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍. ഈ ഓഹരികള്‍ 4.38 ശതമാനം ഉര്‍ന്നു. നെസ്ലേ ഇന്ത്യ, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, എല്‍ ആന്‍ഡ് ടി, ടെക് മഹീന്ദ്ര എന്നീ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ടൈറ്റന്‍, ഡോ റെഡ്ഡീസ്, ബജാജ് ഫിന്‍സെര്‍വ് എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്. വെള്ളിയാഴ്ച്ച സെന്‍സെക്സ് 113.95 പോയിന്റ് ഉയര്‍ന്ന് 60,950.36 ലും, നിഫ്റ്റി 64.45 പോയിന്റ് നേട്ടത്തോടെ 18,117.5 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപ 13 പൈസ നേട്ടത്തോടെ 82.20 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ നിക്ഷേപകരായി തുടരുകയാണ്. വെള്ളിയാഴ്ച്ച 1,436.25 കോടി രൂപ വിലയുള്ള ഓഹരികളിലാണ് നിക്ഷേപം നടത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.19 ശതമാനം താഴ്ന്ന് 97.45 ലെത്തി. ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ്, സിയോള്‍ എന്നിവയും നേട്ടത്തിലാണ്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണിയും താരതമ്യേന നേട്ടത്തിലാണ് വ്യാപാരം നടത്തിയത്.


'ഇന്ത്യന്‍ വിപണി ഹൗസ്ഹോള്‍ഡ്, കോര്‍പറേറ്റ്, ഫിനാന്‍ഷ്യല്‍ മേഖലകളില്‍ നിന്നുള്ള മികച്ച രണ്ടാംപാദ ഫലങ്ങളുടെ പിന്‍ബലത്തിലാണ് ആഗോള ആഘാതങ്ങളെ അഭിമുഖീകരിക്കുന്നത്. മധ്യകാലത്തേക്കുള്ള ആഭ്യന്തര വിപണിയുടെ വളര്‍ച്ച വീക്ഷണം മികച്ചതാണെന്നും,' മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ അഭിപ്രായപ്പെടുന്നു.