24 Nov 2022 5:57 AM GMT
മുംബൈ : ആഗോള വിപണിയുടെ മുന്നേറ്റം പിന്തുടര്‍ന്ന് ആഭ്യന്തര വിപണിയും ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആദ്യ ഘട്ട വ്യപാരത്തില്‍ സെന്‍സെക്‌സ് 124.35 പോയിന്റ് ഉയര്‍ന്ന് 61,634.93 ലും നിഫ്റ്റി 38 പോയിന്റ് വര്‍ധിച്ച് 18,305.25 ലും എത്തി. 10.25 നു സെന്‍സെക്‌സ് 288.61 പോയിന്റ് മുന്നേറ്റത്തില്‍ 61,799.19 ലും നിഫ്റ്റി 88 പോയിന്റ് നേട്ടത്തില്‍ 18,355.25 ലുമാണ് വ്യാപാരം നടത്തുന്നത്.
സെന്‍സെക്‌സില്‍, എച്ച്ഡിഎഫസി ബാങ്ക്, എച്ചഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്‌നോളജിസ്, പവര്‍ ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവ നേട്ടത്തിലാണ് വ്യപാരം ചെയുന്നത്.
കോട്ടക് മഹിന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണിയില്‍, സിയോള്‍, ടോക്കിയോ, ഹോങ്കോങ് എന്നിവ മുന്നേറുന്നുണ്ട്. ഷാങ്ങ്ഹായ് ദുര്‍ബലമായാണ് വ്യപാരം ചെയുന്നത്. യുഎസ് വിപണിയും ബുധനാഴ്ച നേട്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച, സെന്‍സെക്‌സ് 91.62 പോയിന്റ് ഉയര്‍ന്ന് 61,510.58 ലും, നിഫ്റ്റി 23.05 പോയിന്റ് നേട്ടത്തില്‍ 18,267.25 ലുമാണ് ക്ലോസെ ചെയ്തിരുന്നത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.23 ശതമാനം താഴ്ന്നു ബാരലിന് 85.24 ഡോളറായി. വിദേശ നിക്ഷേപകര്‍ ബുധനാഴ്ച 789.86 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.