image

28 Nov 2022 5:35 AM GMT

Market

ക്രൂഡ് ഓയില്‍ വിലയിടിവ് ഊര്‍ജം പകര്‍ന്നു, ശക്തിയോടെ മൂന്നേറി വിപണി

MyFin Desk

ക്രൂഡ് ഓയില്‍ വിലയിടിവ് ഊര്‍ജം പകര്‍ന്നു, ശക്തിയോടെ മൂന്നേറി വിപണി
X


മുംബൈ :ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ നേരിയ മുന്നേറ്റത്തോടെ ആരംഭിച്ച വിപണി, ആദ്യ സെഷനില്‍ ശക്തമായി തിരിച്ചു വരുന്നുണ്ട്. വിദേശ നിക്ഷേപം വര്‍ധിച്ചതും, ക്രൂഡ് ഓയില്‍ വില കുറഞ്ഞതുമാണ് വിപണിയില്‍ അനുകൂലമാവുന്നത്. സെന്‍സെക്‌സ് തുടക്കത്തില്‍ 15.81 പോയിന്റ് വര്‍ധനയില്‍ 62309.45 ല്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ നിഫ്റ്റി 5 പോയിന്റ് ഉയര്‍ന്ന് 18,517.75 ലുമായിരുന്നു.

10.10 ന് സെന്‍സെക്‌സ്, 112.54 പോയിന്റ് നേട്ടത്തില്‍ 62406.18 ലും നിഫ്റ്റി 28 പോയിന്റ് നേട്ടത്തില്‍ 18,540.75 ലുമാണ് വ്യപാരം നടത്തുന്നത്. സെന്‍സെക്‌സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ് , വിപ്രോ, മാരുതി, ടെക്ക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സേര്‍വ്, എന്നിവ ലാഭത്തിലാണ്.

എച്ച് ഡി എഫ് സി, ടാറ്റ സ്റ്റീല്‍, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എന്നിവ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ്. വെള്ളിയാഴ്ച യു എസ് വിപണി ഇടിഞ്ഞിരുന്നു.

'വിപണിയില്‍ തുടരുന്ന നേട്ടത്തിന് രണ്ട് കാര്യങ്ങള്‍ അനുകൂലമാണ്. ബാരലിന് 82 ഡോളറായി കുറഞ്ഞ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ഇടിവും, ധനകാര്യ, ഐടി, ഓട്ടോ മൊബൈല്‍, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നി മേഖലയില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നതും (നവംബര്‍ വരെ 31630 കോടി രൂപ) വിപണി മുന്നേറുന്നതിനു കൂടുതല്‍ സഹായിക്കും,' ജിയോ ചിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഇന്‍വെസ്റ്റ് മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

ബുധനാഴ്ച പുറപ്പെടുവിക്കുന്ന യുഎസ് ഫെഡ് മേധാവിയുടെ നയനിലപാടുകളും വിപണിയുടെ ഗതിയെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച സെന്‍സെക്‌സ് 20.96 പോയിന്റ് നേട്ടത്തില്‍ 62293 .64 ലും നിഫ്റ്റി 28.65 പോയിന്റും ഉയര്‍ന്ന് 18,512.75 ലുമാണ് അവസാനിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില 2.58 ശതമാനം ഇടിഞ്ഞ് ബാരലിന് 81.47 ഡോളറായി. വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച 369.08 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.