image

11 Jan 2024 9:33 AM GMT

Stock Market Updates

സോമറ്റോയുടെ ലക്ഷ്യ വില ഉയർത്തി എച്ച്എസ്ബിസിയും എലാറയും

MyFin Desk

HSBC, Elara raise Zomato target price
X

Summary

  • ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 137.95 രൂപയിലെത്തി
  • കഴിഞ്ഞ ഒരു മാസത്തിൽ സോമറ്റോ ഓഹരികൾ ഉയർന്നത് 15 ശതമാനം
  • ലക്ഷ്യ വില 150 രൂപയായി ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ


ആഗോള ബ്രോക്കറേജ് സ്ഥാപനമായ എച്ച്എസ്ബിസി സൊമാറ്റോയുടെ റേറ്റിംഗ് ഉയർത്തി. ഇതോടെ തുടക്കവ്യാപാരത്തിൽ ഓഹരികൾ കുതിച്ചുയർന്ന 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. ഓഹരികൾ ഉയർന്ന വിലയായി 137.95 രൂപ തൊട്ടു. ബ്രോക്കറേജ് സ്ഥാപനം ഓഹരികളിൽ "ബായ്" റെക്കമെൻഡേഷനോട ലക്ഷ്യ വില 150 രൂപയായി ഉയർത്തി. ഇത് ഓഹരികളുടെ നിലവിലെ വിലയേക്കാളും 9 ശതമാനം ഉയർന്നതാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 44.35 രൂപയാണ്.

കഴിഞ്ഞ ഒരു മാസത്തിൽ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ ഓഹരികൾ 15 ശതമാനത്തിലധികമാണ് നേട്ടം നൽകിയത്.

നടപ്പ് വർഷത്തിൽ സോമറ്റോയുടെ വളർച്ച പതുക്കെ മാത്രമായിരിക്കുമെന്നു കമ്പനിയുടെ ദീർഘകാല വീക്ഷണം ശ്രേദ്ധെയോടെ തുടരുമെന്നും എച്ച്എസ്ബിസിയിലെ വിശകലന വിദഗ്ധർ പറഞ്ഞു.

ക്വിക്ക് കോമേഴ്‌സ് ബിസിനസിന്റെ തുടർച്ചയായ പുരോഗതിയെ സൊമാറ്റോ വളരെയധികം ആശ്രയിക്കുന്നതിനാൽ, ഈ മേഖലയിലെ ഏത് മാന്ദ്യവും കമ്പനിയെ ബാധിക്കാം." വിദഗ്ധർ പറഞ്ഞു.

എലാറ സെക്യൂരിറ്റീസിലെ അനലിസ്റ്റുകളും ഓഹരിയ്ക്കലി “ബയ്” റെക്കമെൻഡേഷനും ലക്ഷ്യ വില 150 രൂപയായും ഉയർത്തിയതായി പങ്കിട്ടു, കമ്പനിയുടെ ഉയർന്ന കൺവീനിയൻസ് ഫീസും പരസ്യ വരുമാനവും റെസ്റ്റോറന്റുകളിൽ നിന്നുള്ള കമ്മീഷനും ഫുഡ് ഡെലിവറി ബിസിനസിന്റെ ലാഭം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന കരണങ്ങളാണെന്നു ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു.

തിരഞ്ഞെടുത്ത വിപണികളിൽ 1 രൂപയുടെ കൺവീനിയൻസ് ഫീസ് വർധിക്കുന്നതിനാൽ വരുന്ന രണ്ടു സാമ്പത്തിക വർഷങ്ങളിൽ 10-20 ബേസിസ് പോയിന്റ് (ബിപി) വളർച്ച പ്രതീക്ഷിക്കുന്നതായി,” ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു.

കൺവീനിയൻസ് ഫീയിലെ ക്രമാനുഗതമായ വർദ്ധനവ് ഉപഭോക്താക്കളെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല, കാരണം ശരാശരി ഓർഡർ മൂല്യത്തിന്റെ (AOV) ഏകദേശം 0.9 ശതമാനം മാത്രമാണിത്.

സൊമാറ്റോ ഫുഡ് ഡെലിവറി സേവനങ്ങൾക്കുള്ള പ്ലാറ്റ്‌ഫോം ഫീസ് 33 ശതമാനം വർധിപ്പിച്ചിട്ടുണ്ട്, ജനുവരി 1 മുതൽ പ്രധാന വിപണികളിൽ ഓർഡറിന് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തി.

2023 ഓഗസ്റ്റിൽ ഒരു ഓർഡറിന് 2 രൂപ കൺവീനിയൻസ് ഫീസ് ഈടാക്കാൻ തുടങ്ങിയ കമ്പനി മാസാവസാനത്തോടെ 3 രൂപയായും ഉയർത്തി.

നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കൺവീനിയൻസ് ഫീസ് മുൻ പാദത്തെക്കളും 0.6 ശതമാനത്തോളം കമ്പനി ഉയർത്തിയിരുന്നു. ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തെക്കാളും നിലവിലെ കൺവീനിയൻസ് ഫീസ് 2.20 ശതമാനം ഉയർന്നതാണ്.

നിലവിൽ സോമറ്റോ ഓഹരികൾ എൻഎസ്ഇ യിൽ 2.08 ശതമാനം ഉയർന്ന് 137.45 രൂപയിൽ വ്യാപരം തുടരുന്നു.