image

4 Dec 2023 6:41 AM

News

നിര്‍ണായക ദിനത്തില്‍ സെരോദ വീണ്ടും പണിതന്നെന്ന് ഉപയോക്താക്കള്‍

MyFin Desk

users say that zerodha will be rebuilt on the critical day
X

Summary

  • നിരവധി ഉപയോക്താക്കള്‍ക്ക് കൈറ്റ് പ്ലാറ്റ്‍ഫോമിലേക്ക് ലോഗിൻ ചെയ്യാനായില്ല
  • ഒക്റ്റോബറിലും നവംബറിലും സെരോദ സാങ്കേതിക പ്രശ്‍നങ്ങള്‍ നേരിട്ടു


ഡിസ്‌കൗണ്ട് ബ്രോക്കറേജ് സ്ഥാപനമായ സെരോദ (Zerodha) ഇന്ന് വീണ്ടും സാങ്കേതിക പ്രശ്നങ്ങള്‍ പ്രകടമാക്കുന്നു. ആഭ്യന്തര ഓഹരി വിപണി സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും പുതിയ സര്‍വകാല ഉയരങ്ങള്‍ കുറിച്ച് മുന്നേറുന്ന ദിവസത്തില്‍ പ്ലാറ്റ്‍ഫോം പണിമുടക്കിയത് നിരവധി ഉപയോക്താക്കള രോഷാകുലരാക്കിയിട്ടുണ്ട്, എക്സില്‍ ഇവര്‍ തങ്ങളുടെ പ്രതിഷേധവുമായി എത്തി.


“ഞങ്ങളുടെ ഉപയോക്താക്കളിൽ ചിലർ കൈറ്റ് വെബിലേക്ക് ലോഗിൻ ചെയ്യുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നു. ഞങ്ങൾ ഈ പ്രശ്നം പരിശോധിക്കുകയാണ്. അതിനിടയിൽ, ദയവായി കൈറ്റ് മൊബൈൽ ആപ്പിൽ ലോഗിൻ ചെയ്യുക," ബ്രോക്കറേജ് സ്ഥാപനമായ സെറോദ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സ്'-ല്‍ (മുമ്പ് ട്വിറ്റർ) പ്രഖ്യാപിച്ചു. മൊബൈൽ ആപ്പിലും സെരോദ കോയിനിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഉപയോക്താക്കള്‍ പറയുന്നു.

നേരത്തേ നവംബറിൽ, സെരോദ ചില സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനാൽ ചില ഉപയോക്താക്കൾക്ക് ഓർഡർബുക്കിൽ എക്സിക്യൂട്ട് ചെയ്ത ഓർഡറുകൾ കാണാൻ കഴിഞ്ഞില്ല. അന്നുതന്നെ പ്രശ്നം പരിഹരിക്കാന്‍ പ്ലാറ്റ്‍ഫോമിനായിരുന്നു. ഇന്ന് നേരിടുന്നതിന് സമാനമായ പ്രശ്നം കൈറ്റില്‍ ഒക്ടോബറിലും കണ്ടിരുന്നു. അത് പിന്നീട് പരിഹരിക്കപ്പെട്ടു.