12 Jan 2024 10:59 AM
Summary
- ജനുവരി 24നകം എന്‍എസ്ഇ, ബിഎസ്ഇ എക്‌സ്‌ചേഞ്ചുകളില്‍ ഫണ്ട് ലിസ്റ്റ് ചെയ്യും
- ഈ ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത് ട്രഷറി ബില്‍ റീപര്‍ച്ചേസ് ഇന്‍സ്ട്രുമെന്റിലാണ്
- കുറഞ്ഞ അപകടസാധ്യതയുള്ള, സ്ഥിര വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഈ ഇടിഎഫ്
സെറോദ ഫണ്ട് ഹൗസ് ഇന്ത്യയിലെ ആദ്യ ഗ്രോത്ത് ലിക്വിഡ് ഇടിഎഫ് സ്‌കീം പുറത്തിറക്കുന്നു.
സെറോദ നിഫ്റ്റി 1 ഡി റേറ്റ് ലിക്വിഡ് ഇടിഎഫ് എന്നാണ് സ്‌കീമിന്റെ പേര്.
ജനുവരി 24നകം എന്‍എസ്ഇ, ബിഎസ്ഇ എക്‌സ്‌ചേഞ്ചുകളില്‍ ഫണ്ട് ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത് ട്രഷറി ബില്‍ റീപര്‍ച്ചേസ് ഇന്‍സ്ട്രുമെന്റിലാണ്.
പൊതുവേ ലിക്വിഡ് ഫണ്ടുകള്‍ ട്രഷറി ഫണ്ടുകള്‍ പോലെയുള്ള ഷോര്‍ട്ട് ടേം ഡെറ്റ് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തുന്നതു കൊണ്ടു തന്നെ റിസ്‌ക് കുറവായിരിക്കുമെന്നതും ഒരു ആകര്‍ഷണമാണ്.
കുറഞ്ഞ അപകടസാധ്യതയുള്ള, സ്ഥിര വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഈ ഇടിഎഫ്.