image

15 Jan 2025 2:11 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്: വണ്ടര്‍ലാ ഹോളിഡേയ്‌സ് ഓഹരികളില്‍ 4.92 % കുതിപ്പ്

Anish Devasia

കേരള കമ്പനികൾ ഇന്ന്: വണ്ടര്‍ലാ ഹോളിഡേയ്‌സ് ഓഹരികളില്‍ 4.92 % കുതിപ്പ്
X

കേരള കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു. വണ്ടര്‍ല ഓഹരികളായിരുന്നു ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.92 ശതമാനം കുതിപ്പോടെ 749.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 68960 ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4555 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1105.90 രൂപയും താഴ്ന്ന്‌ വില 707.55 രൂപയുമാണ്.

മികച്ച നേട്ടം നൽകിയ ഓഹരികൾ

കൊച്ചിൻ മിനറൽസ് ഓഹരികൾ 3.04 ശതമാനം കുതിപ്പോടെ 282.70 രൂപയിലെത്തി. സി.എസ്.ബി ബാങ്ക് ഓഹരികൾ 4.86 ശതമാനം നേട്ടത്തോടെ 311.55 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 1.23 ശതമാനം വർധനയോടെ 420.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഹരികൾ 0.82 ശതമാനം ഉയർന്ന് 194.60 രൂപയിലെത്തി. അപ്പോളോ ടയർസ് ഓഹരികൾ 0.43 ശതമാനം നേട്ടം നൽകി 454.75 രൂപയിൽ ക്ലോസ് ചെയ്തു.

കൂടുതൽ ഇടിവ് നേരിട്ട ഓഹരികൾ

കേരള കമ്പനികളില്‍ ഇന്ന് ഏറ്റവും ഇടിവ് നേരിട്ടത് കല്യാൺ ജൂവലേഴ്‌സ് ഓഹരികളായിരുന്നു. ഇന്ന് ഓഹരികൾ 6.92 ശതമാനം നഷ്ടത്തിൽ 555.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ടോളിൻസ് ടയർസ് ഓഹരികൾ 3.21 ശതമാനം നഷ്ടത്തോടെ 181.32 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 2.73 ശതമാനം ഇടിവോടെ 710.30 രൂപയിൽ ക്ലോസ് ചെയ്തതു. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 2.18 ശതമാനം താഴ്ന്ന്‌ 1396.35 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 2.04 ശതമാനം ഇടിവിൽ 489.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.