image

9 April 2024 2:40 AM GMT

Stock Market Updates

ഏഷ്യൻ വിപണികളുടെ നേട്ടം ഇന്ത്യൻ സൂചികകളെ ചലിപ്പിക്കുമോ? വിപണി തുറക്കും മുമ്പ് അറിയേണ്ടത്

James Paul

trade morning | ഓഹരി വിപണി ഇന്ന്
X

Summary

  • ഇന്ത്യൻ വിപണി ഇന്ന് ഉയർന്ന് തുറക്കാൻ സാധ്യതയുണ്ട്
  • ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെൻഡുകളും ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികയ്ക്ക് നല്ല തുടക്കത്തെ സൂചിപ്പിക്കുന്നു.
  • ഏഷ്യൻ വിപണികൾ ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.


ആഭ്യന്തര വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഏഷ്യൻ വിപണികളിലെ പോസിറ്റീവ് വികാരം ഉൾകൊണ്ട്, ഇന്ന് (ചൊവ്വാഴ്ച) ഉയർന്ന് തുറക്കാൻ സാധ്യതയുണ്ട്. ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെൻഡുകളും ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികയ്ക്ക് നല്ല തുടക്കത്തെ സൂചിപ്പിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി 22,845 ലെവലിൽ വ്യാപാരം ചെയ്യുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്സിൻ്റെ മുൻ ക്ലോസിൽ നിന്ന് 95 പോയിൻറിലധികം പ്രീമിയം.

ഏഷ്യൻ വിപണികൾ ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം യുഎസ് സ്റ്റോക്ക് മാർക്കറ്റ് ഒരു ചാഞ്ചാട്ടത്തിന് ശേഷം ഫ്ലാറ്റ് ആയി അവസാനിച്ചു.

ആഗോള വിപണിയിലെ പോസിറ്റീവ് വികാരങ്ങളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി തിങ്കളാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്. മൂന്ന് മുൻനിര സൂചികകളിൽ രണ്ടെണ്ണം പുതിയ ആജീവനാന്ത ഉയരത്തിലെത്തി. ബിഎസ്ഇ-ലിസ്റ്റുചെയ്ത ഓഹരികളുടെ വിപണി മൂല്യം 400 ലക്ഷം കോടി രൂപ കവിഞ്ഞു. നിഫ്റ്റി 50 സൂചിക 22,697 എന്ന പുതിയ ആജീവനാന്ത ഉയരത്തിലെത്തി, 152 പോയിൻ്റ് ഉയർന്ന് 22,666 ലെവലിൽ അവസാനിച്ചു. തിങ്കളാഴ്ച ഡീലുകൾക്കിടയിൽ ബിഎസ്ഇ സെൻസെക്‌സ് 74,869 എന്ന പുതിയ ഉയരത്തിലെത്തി 494 പോയിൻ്റ് നേട്ടത്തോടെ 74,72 മാർക്കിൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 88.65 പോയിന്റ് ഉയർന്നു. വിശാലമായ വിപണിയിൽ, സ്മോൾ-ക്യാപ് സൂചിക ഇൻട്രാഡേയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തി. 41,113 എന്ന പുതിയ ഉയരത്തിൽ എത്തിയതിന് ശേഷം മിഡ് ക്യാപ് സൂചിക 0.26 ശതമാനം ഉയർന്ന് അവസാനിച്ചു.

ഏഷ്യൻ വിപണികൾ

ഏഷ്യൻ വിപണികളിൽ ചൊവ്വാഴ്ച മികച്ച വ്യാപാരം നടക്കുന്നു. ജപ്പാനിലെ നിക്കി 225 0.67% ഉയർന്നപ്പോൾ ടോപിക്‌സ് 0.63% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്‌പി 0.61 ശതമാനവും കോസ്‌ഡാക്ക് 0.59 ശതമാനവും ഉയർന്നു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.

വാൾ സ്ട്രീറ്റ്

ഈ ആഴ്ച വരുന്ന നിർണായക പണപ്പെരുപ്പ ഡാറ്റയ്ക്ക് മുന്നോടിയായി യുഎസ് സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ തിങ്കളാഴ്ചത്തെ വ്യാപാരം ഫ്ലാറ്റ് ആയി അവസാനിപ്പിച്ചു.

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 11.24 പോയിൻ്റ് അഥവാ 0.03 ശതമാനം കുറഞ്ഞ് 38,892.80 ലും എസ് ആൻ്റ് പി 500 1.95 പോയിൻ്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 5,202.39 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 5.44 പോയിൻറ് അഥവാ 0.03 ശതമാനം ഉയർന്ന് 16,253.96 ൽ അവസാനിച്ചു.

എണ്ണ വില

മിഡിൽ ഈസ്റ്റിൽ വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷകൾ നഷ്ടമായിതെനെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.44% ഉയർന്ന് 90.78 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 0.39% ഉയർന്ന് 86.77 ഡോളറിലെത്തി.

സ്വർണ്ണ വില

ചൊവ്വാഴ്ച സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. തിങ്കളാഴ്ച 2,353.79 ഡോളർ എന്ന നിലയിലേക്ക് ഉയർന്നതിന് ശേഷം സ്പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 2,340.09 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ ഔൺസിന് 0.3 ശതമാനം ഉയർന്ന് 2,358.80 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) 684.68 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) ഏപ്രിൽ 8 ന് 3,470.54 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക ഡാറ്റ കാണിക്കുന്നു.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി

പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 50 ന് 22,680 ലെവലിലും തുടർന്ന് 22,729, 22,785 ലെവലിലും പ്രതിരോധം നേരിടേണ്ടി വന്നേക്കാമെന്നാണ്. താഴത്തെ ഭാഗത്ത്, സൂചിക 22,582 ലെവലിലും തുടർന്ന് 22,547, 22,491 ലെവലിലും പിന്തുണ നേടിയേക്കാം.

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ അനുസരിച്ച്, ബാങ്ക് നിഫ്റ്റി സൂചിക 48,608 , 48,755, 48,867 നിലകളിൽ പ്രതിരോധം കണ്ടേക്കാം. താഴത്തെ ഭാഗത്ത്, 48,463, 48,394, 48,282 എന്നിവിടങ്ങളിൽ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ദിലീപ് ബിൽഡ്‌കോൺ: ഹരിയാനയിലെ ഇപിസി മോഡിൽ ഹരിയാന റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ 1,092.46 കോടി രൂപയുടെ പദ്ധതിക്ക് ഇൻഫ്രാസ്ട്രക്ചർ കമ്പനിയെ എൽ-1 ലേലക്കാരനായി പ്രഖ്യാപിച്ചു.

സുല വൈൻയാ‌ർ‍്സ്: രാജ്യത്തെ ഏറ്റവും വലിയ വൈൻ നിർമ്മാതാവ് നാലാം പാദത്തിൽ അറ്റാദായത്തിൽ 10 ശതമാനം വളർച്ച രേഖപ്പെടുത്തി. മാർച്ച് 2024 പാദത്തിലെ അറ്റവരുമാനം മുൻ വർഷം ഇതേ കാലയളവിലെ 120 കോടിയിൽ നിന്ന് 131.8 കോടി രൂപയായി ഉയർന്നു. അതേസമയം മുഴുവൻ വർഷത്തെ വരുമാനം മുൻ വർഷത്തെ 553.4 കോടി രൂപയിൽ നിന്ന് 608.6 കോടി രൂപയായി.

ടാറ്റ മോട്ടോഴ്‌സ്: മെച്ചപ്പെട്ട ഉൽപ്പാദനവും സുസ്ഥിരമായ ആഗോള ഡിമാൻഡും കാരണം ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) അതിൻ്റെ മുഴുവൻ വർഷത്തെ വിൽപ്പനയിൽ 20 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. 24 സാമ്പത്തിക വർഷത്തിലെ 1.1 ലക്ഷം യൂണിറ്റുകളുടെ മൊത്തവ്യാപാരം (ചൈന ജെവി ഒഴികെ) ഒരു വർഷം മുമ്പത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 16 ശതമാനം ഉയർന്നു. 2024 സാമ്പത്തിക വർഷത്തിൽ ഇത് 25 ശതമാനം വർധിച്ച് 4.01 ലക്ഷം യൂണിറ്റായി.

യൂക്കോ ബാങ്ക്: മാർച്ച് 2024 ന് അവസാനിച്ച പാദത്തിൽ ബാങ്ക്, മൊത്തം ബിസിനസ്സ് 4.50 ലക്ഷം കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9.62 ശതമാനം വർളർച്ച. മൊത്തം അഡ്വാൻസുകൾ വർഷം തോറും 15.92 ശതമാനം വർധിച്ച് 1.87 ലക്ഷം കോടി രൂപയായി.

ശിൽപ മെഡികെയർ: ഫാർമ കമ്പനി അതിൻ്റെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻ പ്ലേസ്‌മെൻ്റ് (ക്യുഐപി) ഇഷ്യു ഏപ്രിൽ 8 ന് തുറന്നു. ഒരു ഓഹരിയൊന്നിന് 477.33 രൂപയാണ് വില.