21 Nov 2024 12:36 AM GMT
Summary
- വാൾസ്ട്രീറ്റ് സമ്മിശ്രമായി അവസാനിച്ചു.
- അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരത കൈവരിച്ചു
ഓട്ടോ, ഫാർമ ഓഹരികളിലെ നേട്ടത്തിൻറെ പശ്ചാത്തലത്തിൽ, ഏഴ് സെഷനുകളിലെ നഷ്ട പരമ്പര അവസാനിപ്പിച്ച്, ഇന്ത്യൻ സൂചികകൾ ചൊവ്വാഴ്ച പച്ചയിൽ അവസാനിച്ചു. ബിഎസ്ഇ സെൻസെക്‌സ് 0.31% അഥവാ 239 പോയിൻറ് ഉയർന്ന് 77,578.38 ലും നിഫ്റ്റി 64.70 പോയിൻറ് അല്ലെങ്കിൽ 0.28% ഉയർന്ന് 23,518.50 ലും ക്ലോസ് ചെയ്തു. വരാനിരിക്കുന്ന സെഷനുകളിൽ 23,800 നിഫ്റ്റി 50 ന് ഒരു പ്രധാന പ്രതിരോധമാകാൻ സാധ്യതയുണ്ട്. ഇത് 200-ദിന ഇഎംഎയ്ക്ക് താഴെയായി തുടരുന്നിടത്തോളം, വിദഗ്ധരുടെ അഭിപ്രായത്തിൽ, 23,200-ലേക്കുള്ള ഇടിവ് തള്ളിക്കളയാനാവില്ല.
വാൾസ്ട്രീറ്റ്
വാൾസ്ട്രീറ്റ് സമ്മിശ്രമായി അവസാനിച്ചു. റഷ്യ-ഉക്രെയ്ൻ പിരിമുറുക്കങ്ങളും ദുർബലമായ പാദ ഫലങ്ങളും മൂലം, മുൻ സെഷൻറെ റാലിയിൽ നിന്ന് ഇടവേളയെടുത്ത് ടെക്-ഹെവി നാസ്‌ഡാക്ക് ബുധനാഴ്ച താഴ്ന്നു. ഡൗവും എസ് ആൻറ് പി 500 ഉം ഉയർന്നു.
ഡൌജോൺസ് 139.53 പോയിൻറ് ഉയർന്ന് 43408.47 -ൽ അവസാനിച്ചു. നാസ്ഡാക്ക് കോമ്പോസിറ്റ് 21.32 പോയിൻറ് ഇടിഞ്ഞ് 18966.14-ലും എസ് ആൻറ് പി 0.13 പോയിൻറ് ഉയർന്ന് 5917.11-ലും അവസാനിച്ചു.
എണ്ണ വില
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബുധനാഴ്ച സ്ഥിരത കൈവരിച്ചു. ജനുവരിയിലെ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചർ നാല് സെൻറ് അഥവാ 0.05 ശതമാനം കുറഞ്ഞ് ബാരലിന് 73.27 ഡോളറിലെത്തി. ഡിസംബറിലെ യുഎസ് വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ, 26 സെൻറ് അഥവാ 0.37 ശതമാനം ഉയർന്ന് 69.65 ഡോളറിലെത്തി.
സ്വർണ്ണ വില
കുത്തനെ ഇടിഞ്ഞതിന് ശേഷം സ്വർണ്ണ വില വീണ്ടെടുക്കലിൻറെ സൂചനകൾ കാണിക്കുന്നു. നിലവിൽ 10 ഗ്രാമിന് 75,585 രൂപയാണ് വില.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,709, 23,783, 23,904
പിന്തുണ: 23,467, 23,393, 23,272
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 50,891, 51,019, 51,226
പിന്തുണ: 50,476, 50,348, 50,141
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ റേഷ്യോ (പിസിആർ) കഴിഞ്ഞ സെഷനിലെ 0.85 ലെവലിൽ നിന്ന് നവംബർ 19 ന് 0.83 ആയി കുറഞ്ഞു.
ഇന്ത്യ വിക്സ്
ഭയ സൂചികയായ ഇന്ത്യ വിക്സ് 15.17 ലെവലിൽ നിന്ന് 3.26 ശതമാനം ഉയർന്ന് 15.66 ആയി.