22 May 2024 2:09 AM GMT
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഉയര്‍ച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത് വിപണിക്കു കരുത്തു നല്കുന്ന കാര്യമായിരുന്നു. മേയ് 21-ന് വിപണി ബഞ്ച് മാര്‍ക്ക് സൂചികകളില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയരങ്ങളുടെ സമീപത്തേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ്. മേയ് മൂന്നിന് റിക്കാര്‍ഡ് ഉയരം കുറിച്ച ഇന്ത്യന്‍ വിപണി ആദ്യഘട്ട തെരഞ്ഞെടുപ്പുകളുടെ ഫലത്തിലെ ആശങ്കയില്‍ താഴേയ്ക്കു പോവുകയായിരുന്നു. ബിജെപി മൂന്നാംതവണയും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുമെന്നാണ് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുള്ളത്. പഞ്ച് ട്രേഡ് ചെയ്യുന്നവര്‍ ക്ഷീണിതരാകുമെന്നാണ് മോദി കൂട്ടിച്ചേര്‍ത്തത്.
മോദി മാത്രമല്ല, ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തെ വിപണി പുതിയ ഉയരങ്ങളില്‍ എത്തുമെന്നു അഭിപ്രയാപ്പെട്ടിരുന്നു.
എന്തായാലും ഇന്ത്യന്‍ ഓഹരി വിപണി ബഞ്ചുമാര്‍ക്കുകളായ നിഫ്റ്റിയും സെന്‍സെക്‌സും മേയ് 21-ന് അതിന്റെ എക്കാലത്തേയും ഉയരത്തിന് തൊട്ടടുത്തെത്തിയിരിക്കുകയാണ്.
മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 തുടര്‍ച്ചയായ രണ്ടാം ദിവസവും 22500 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. ഇതിനു മുകളില്‍ വിപണി ഇന്നും തുടരുകയാണെങ്കില്‍ പുതിയ ഉയരങ്ങള്‍ പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ആഭ്യന്തര വാര്‍ത്തകളേക്കാള്‍ വിദേശ വിപണികളില്‍നിന്നും സമ്പദ്ഘടകളില്‍നിന്നുമുള്ള വാര്‍ത്തകളായിരിക്കും വിപണിക്ക് ഊര്‍ജം നല്‍കുക.
മേയ് 22-ന് യുഎസ് പുറത്തുവിടുന്ന ഫെഡറല്‍ റിസര്‍വ് മിനിറ്റ്‌സില്‍ പലിശ നിരക്ക് സംബന്ധിച്ച സൂചനകളായിരിക്കും യുഎസ് വിപണിക്ക് എന്നതുപോലെ ഇന്ത്യന്‍ വിപണിയേയും പുതിയ ഉയരത്തിലെത്തിക്കുക. കാത്തിരുന്നു കാണാം.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച് മാര്‍ക്കു സൂചികയായി കണക്കാക്കുന്ന നിഫ്റ്റി 50 മേയ് 21-ന് 27.05 പോയിന്റ് മെച്ചത്തോടെ 22529.05 പോയിന്റില്‍ ക്ലോസ് ചെയ്തു. മേയ് 18-ലെ ഹൃസ്വവ്യാപാരദിനത്തിലെ ക്ലോസിംഗ് 22502 പോയിന്റായിരുന്നു.
എന്നാല്‍ സെന്‍സെക്‌സ് സൂചിക മേയ് 18-ലെ 74005.94 പോയിന്റില്‍നിന്ന് 52.63 പോയിന്റ് കുറഞ്ഞ് 73953.31 പോയിന്റിലാണ് ക്ലോസ് ചെയ്തത്. .
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
മേയ് 10 മുതല്‍ ഇന്നലെ വരെ എല്ലാ വ്യാപാരദിനങ്ങളിലും ( തുടര്‍ച്ചയായി ഏഴു വ്യാപാരദിനങ്ങള്‍0 പുതിയ പ്രതിദിന ഉയര്‍ച്ച ആര്‍ജി്ച്ചുകൊണ്ടാണ് നിഫ്റ്റി മുന്നോട്ടു നീങ്ങിയിട്ടുള്ളത്. അതേപോലെ താഴ്ചകളുടെ നിലയും ഓരോ ദിവസവും ഉയര്‍ത്തിയാണ് വിപണി മുന്നോട്ടു പോകുന്നത്.
ഇന്നു വിപണി പോസീറ്റീവ് മനോഭാവം കാണിക്കുകയാണെങ്കില്‍ 22600 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 22800 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് ഉണ്ട്. അതു മികച്ച വ്യാപ്തത്തോടെ മറികടന്നാല്‍ മാത്രമേ കൂടുതല്‍ ഉയരങ്ങളിലേക്കു പോകുവാന്‍ നിഫ്റ്റിക്കു ശക്തി ലഭിക്കൂ.
നിഫ്റ്റി താഴേയ്ക്കു നീങ്ങിയാല്‍ 22400 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും. തുടര്‍ന്നു താഴേയ്ക്കു നീ്ങ്ങിയാല്‍ 22200-22300 നിലവാരത്തില്‍ പിന്തുണയുണ്ട്. അടുത്ത പിന്തുണ 21950-22050 നിലവാരത്തിലാണ്. ശക്തമായ പിന്തുണ നിലനില്‍ക്കുന്ന 21700-21800 പോയിന്റ് നിലവാരത്തിലാണ്. പല തവണ ഈ തലത്തില്‍ എത്തിയശേഷം വിപണി മികച്ച തിരിച്ചുവരവു നടത്തിയിട്ടുണ്ട്. ഈ തലത്തില്‍നിന്നാണ് റിക്കാര്‍ഡ് ഉയരമായ 22794 പോയിന്റിലേക്ക് മേയ് മൂന്നിന് എത്തിയത്. തുടര്‍ന്ന് ഈ തലത്തിലേക്ക് തിരികെയെത്തിയ നിഫ്റ്റി 22500-ന് മുകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് സോണില്‍ കോണ്‍സോളിഡേറ്റ് ചെയ്യുകയാണ്. മേയ് 21- ലെ ആര്‍എസ്‌ഐ 57 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 20 പോയിന്റ് മെച്ചത്തിലാണ് നില്‍ക്കുന്നത്. തുറന്നതു മുതല്‍ പോസീറ്റീവ് സോണിലൂടെ നീങ്ങുകയാണ്. ഇന്ത്യന്‍ ഓഹരികള്‍ പോസീറ്റീവ് ആയി ഓപ്പണ്‍ ചെയ്യുമെന്ന സൂചനയാണ് ഇതുള്‍പ്പെടെയുള്ള ആഗോള വിപണികള്‍ നല്‍കുന്നത്. ഏഷ്യന്‍ വിപണികള്‍ നേരിയ തോതില്‍ താഴ്ന്നാണെങ്കില്‍പോലും. യുഎസ് , യുറോപ്പ്, ഏഷ്യന്‍ ഫ്യൂച്ചറുകള്‍ പൊതുവേ പോസീറ്റീവാണ്.
ഇന്ത്യ വിക്‌സ്
ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് മേയ് 21-ന് 21.81 ആണ്. തലേ വ്യാപാരദിനത്തിലിത് 20.52 ആയിരുന്നു. ഏപ്രില്‍ 23-ന് 10.2 ആയിരുന്നു. ഇന്ത്യ വിക്‌സ് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തെ വിപണിയുടെ ചാഞ്ചാട്ടം സാധാരണമാണ്. തെരഞ്ഞെടുപ്പ അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. അതായത് മോദി ഗവണ്മെന്റ് ഭുരിപക്ഷം കുറഞ്ഞാലും അധികാരത്തിലെത്തുമെന്ന വിപണിയുടെ ധാരണയെ ഇതു ബലപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഫലം വരുന്ന ജൂണ്‍ നാലുവരെ ഇന്ത്യ വിക്‌സ് റേഞ്ച് ബൗണ്ടായി നീങ്ങുവാനുള്ള സാധ്യതയ്ക്കാണ് മുന്‍തൂക്കം.
വിപണി മൂഡിനെ പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 21-ന് തലേ ദിവസത്തെ 1.24 -ല്‍നിന്ന് 1.15 ലേക്ക് താഴ്ന്നു. വിപണി ഇപ്പോഴും ബുള്ളുകളുടെ നിയന്ത്രണത്തിലാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
കഴിഞ്ഞ വാരത്തില്‍ 40000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്ത യുഎ്‌സ് ഡൗണ്‍ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് മേയ് 21-ന് റിക്കാര്‍ഡ് ക്ലോസിംഗിന് താഴെയാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എങ്കിലും ഡൗ ജോണ്‍സ് 66.22 പോയിന്റ് നേട്ടമുണ്ടാക്കിയിട്ടുണ്ട്.
അതേസമയം നാസ്ഡാക് കോംപോസിറ്റ് സൂചികയും എസ് ആന്‍ഡ് പി 500 സൂചികയും ഇന്നലെ റിക്കാര്‍ഡ് ഉയരത്തിലെത്തി. നാസ്ഡാക് 37.75 പോയിന്റ് നേട്ടത്തോടെ1683.6 പോയിന്റിലെത്തി. സെ് ആന്‍ഡ് പി 500 സൂചിക 13.28 പോയിന്റ് നേട്ടത്തോടെ 5321.41 പോയിന്റിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. മാത്രവുമല്ല, ഡൗ, നാസ്ഡാക്, എസ് ആന്‍ഡ്പി 500 ഫ്യൂച്ചറുകളെല്ലാം പോസീറ്റീവായി നില്‍ക്കുകയാണ്.
ഇന്നെത്തുന്ന എന്‍വിഡിയ ക്വാര്‍ട്ടര്‍ഫലം, ഫെഡറല്‍ പോളിസി മീറ്റിംഗ് മിനിറ്റ്‌സ് എന്നിവ വിപണിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ ഉത്സാഹം പരത്തുന്നത്. യുഎസ് വിപണിയിലെ ആവേശം യൂറോപ്പ്, ഏഷ്യന്‍ വിപണികളിലേക്കും പ്രസരിക്കും.
ഈ വര്‍ഷം യു എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ വെട്ടിക്കുറയ്ക്കുമെന്നു തന്നെയാണ് എല്ലാവരും വിലയിരുത്തുന്നത്.
യൂറോപ്യന്‍ വിപണികള്‍ നേരിയ തളര്‍ച്ചയിലാണ് ഇന്നലെ (മേയ് 21) ക്ലോസ് ചെയ്തിട്ടുള്ളത്. എന്നാല്‍
എഫ്ടിഎസ്ഇ യുകെ, സിഎസി 40 ഫ്രാന്‍സ്, ഡാക്‌സ് ജര്‍മനി തുടങ്ങിയവയുടെ ഫ്യൂച്ചേഴ്‌സ് നേരിയ തോതില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്.
ചൊവ്വാഴ്ച പൊതുവേ നെഗറ്റീവായി ക്ലോസ് ചെയ്ത ഏഷ്യന്‍ വിപണികള്‍ അതിന്റെ ചുവടുപിടിച്ച് ഇന്നു രാവിലെ താഴ്ന്നാണ് തുറന്നിട്ടുള്ളത്. ജാപ്പനീസ് ബഞ്ച് മാര്‍ക്ക് സൂചികയായ നിക്കി ഒരു മണിക്കൂര്‍ വ്യാപാരം കഴിഞ്ഞപ്പോള്‍ 270 പോയിന്റ് താഴെയാണ്.
കൊറിയന്‍ കോസ്പി മാറ്റമില്ലാതെ ഓപ്പ്ണ്‍ ചെയ്തപ്പോള്‍ ചെനീസ് ഷാംഗ്ഹായ് കോംപോസിറ്റ്, ഹോങ്കോംഗ് ഹാംഗ്‌സെംഗ്, എന്നിവ നെഗറ്റീവ് സോണിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
പ്രസക്തമല്ലെങ്കിലും ഓസ്‌ട്രേലിയന്‍ ഓള്‍ ഓര്‍ഡറീസ് 2011.5 പോയിന്റ് മെ്ച്ചപ്പെട്ടാണ് നില്‍ക്കുന്നത്.
എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍
വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ വീണ്ടു വില്‍പ്പനയിലേക്കു നീങ്ങിയിരിക്കുകയാണ്. അളവു കുറവാണെങ്കിലും. മേയ് 17-ന് 1600 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയ വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ മേയ് 21-ന് 1874 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തിയിട്ടുണ്ട്. ഇതോടെ ഇതുവരെ അവരുടെ നെറ്റ് വില്‍പ്പന 37500 കോടി രൂപയുടെ ഓഹരികളാണ്.
ഫിനാന്‍ഷ്യല്‍സ്, ഐടി, കണ്‍സ്ട്രക്ഷന്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ്എം സിജി തുടങ്ങിയ മേഖലകളിലാണ് വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയിട്ടുള്ളത്. .അതേ സമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ഈ മാസം എല്ലാ ദിവസവുംതന്നെ നെറ്റ് വാങ്ങലുകരായിരുന്നു. മേയ് 21-ന് അവര്‍ 3548.97 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. മേയില്‍ ഇതുവരെ അവരുടെ നെറ്റ് വാങ്ങല്‍ 37369.15 കോടി രൂപയുടേതാണ്. ഏപ്രിലില്‍ അവര്‍ 44186 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു.
നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍
സണ്‍ഫാര്‍, ഗ്രാസീം, നയ്ക, പെട്രോനെറ്റ് എല്‍എന്‍ജി, ജൂബിലന്റ് ഫുഡ് വര്‍ക്‌സ്, മെട്രോ ബ്രാന്‍ഡ്‌സ്, സുന്ദരം ഫാസ്‌ണേഴ്‌സ്, രാംകോം സിമന്റ്‌സ്, മിന്‍ഡ കോര്‍പറേഷന്‍, ഹെഗ്, അവന്റീ ഫീഡ്‌സ്, ഇന്‍ഡിഗോ പെയിന്റ്‌സ്, അശോക ബില്‍ഡകോണ്‍, ഡിബി കോര്‍പ്, ജിഇ പവര്‍, യുണികെം ധനലക്ഷ്മി ബാങ്ക് തുടങ്ങി മുപ്പിത്തു മൂന്നു കമ്പനികള്‍ ഇന്ന് ( മേയ് 22) ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.
വാര്‍ത്തകളില്‍ കമ്പനികള്‍
ജെകെ ടയേഴ്‌സ് : ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 169.33 കോടി രൂപ അറ്റാദായം നേടി. ഇത് മുന്‍വര്‍ഷമിതേ കാലയളവിലെ 108.38 കോടി രൂപയേക്കാള്‍ 56 ശതമാനം കൂടുതലാണ്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ 23 ശതമാനം ഇടിവുണ്ടായി. കമ്പനിയുടെ വരുമാനം 1.8 ശതമാനം വര്‍ധനയോടെ 3698.45 കോടി രൂപയിലെത്തി. കമ്പനി 3.5 രൂപ ഫൈനല്‍ ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
വൊഡാഫോണ്‍ ഐഡിയ : വൊഡാഫോണ്‍ ഐഡിയ ഒറിയാന ഇന്‍വെസ്റ്റ്‌മെന്റ്‌സിന് ഒ139 കോടി ഓഹരികള്‍ നല്‍കി 2075 കോടി രൂപ സ്വരൂപിച്ചു. പത്തു രൂപ മുഖവലിയുള്ള ഓഹരി 14.87 രൂപ വിലയ്ക്കാണ് നല്‍കിയിട്ടുള്ളത്. ഇതോടെ കമ്പനിയുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനം 67878.88 കോടി രൂപയായി. കമ്പനി അടുത്തയിടെ എഫ്പിഒ വഴി 18000 കോടി സ്വരൂപിച്ചിരുന്നു. കമ്പനിയുടെ നാലാം ക്വാര്‍ട്ടര്‍ നഷ്ടം 7674 കോടി രൂപയാണ്. സുപ്രിം കോടതിയില്‍ കമ്പനി നല്‍കിയിട്ടുള്ള ക്യുറേറ്റീവ് പെ്റ്റീഷനില്‍ അനുകൂല വിധിയുണ്ടായാല്‍ കമ്പനിയുടെ എജിആര്‍ കുടിശികയില്‍ 46 ശതമാനം കുറവുണ്ടാകുമെന്നാണ് വില്യരുത്തല്‍. കുടിശിക 38400 കോടി രൂപയായി കുറയും.
ഭെല്‍ : പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ അറ്റാദായം നാലാം ക്വാര്‍ട്ടറില്‍ 25 ശതമാനം ഇടിവോടെ 484.36 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലിത് 645.13 കോടി രൂപയായിരുന്നു. എന്നാല്‍ ഡിസംബറിലവസാനിച്ച മൂന്നാം ക്വാര്‍ട്ടറില്‍ അറ്റാദായം 46.31 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം ഈ ക്വാര്‍ട്ടറില്‍ 8260.25 കോടി രൂപയാണ്. രണ്ടു രൂപ മുഖവിലയുള്ള ഓഹരിയില്‍ 25 ശതമാനം ലാഭവീതവും പ്രഖ്യാപിച്ചു. അനലിസ്‌റുകളുടെ എസ്റ്റിമേറ്റിനേക്കാള്‍ മെച്ചമാണ് നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍.
നിവ ബുപ: ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ നിവ ബുപ 3000 കോടി രൂപയുടെ കന്നി പബ്‌ളിക് ഇഷ്യുവിനായി അടുത്തമാസം സെബിയില്‍ അപേക്ഷ നല്‍കും. ഇതോടെ സ്റ്റാര്‍ ഹെല്‍ത്തിനു പിന്നാലെ പബ്‌ളിക് ഇഷ്യു നടത്തുന്ന രണ്ടാമത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയാ നിവ ബുപ മാറും. 2008-ലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. യുകെ കേന്ദ്രമാക്കിയുള്ള ഇന്റര്‍നാഷണല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ ബുപ കമ്പനി പ്രാരംഭ ഓഹരിയുടമകളിലൊരാളാണ്.
ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച
ഇന്ത്യന്‍ സമ്പദ്ഘടന നടപ്പുവര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ 7.5 ശതമാനം വളര്‍ച്ച നേടിയേക്കുമെന്ന് ആര്‍ബിഐയുടെ മേയ് ബുള്ളറ്റില്‍ അഭിപ്രായപ്പെടുന്നു. പൊതുവേയുള്ള ഡിമാണ്ടും ഭക്ഷ്യേതര വസ്തുക്കള്‍ക്കായി ഗ്രാമീണ മേഖല കൂടുതല്‍ ചെലവഴിക്കുന്നതുമാണ് വളര്‍ച്ചയ്ക്ക് കരുത്താകുന്നത്. സാമ്പത്തിക പ്രവര്‍ത്തന സൂചിക ( ഇക്കണോമിക് ആക്ടിവിറ്റി ഇന്‍ഡെക്‌സ്- ഇഎഐ) ഏപ്രിലില്‍ ശക്തമായി തിരിച്ചുവന്നിരിക്കുകയാണെന്ന് ബുള്ളറ്റിന്‍ പറയുന്നു. ഇതു നല്‍കുന്ന സൂചന ആദ്യക്വാര്‍ട്ടറില്‍ ജിഡിപി 7.5 ശതമാനം വളര്‍ച്ച നേടുമെന്നാണ്.
2023-24-ലെ നാലാം ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകള്‍ ഗവണ്മെന്റ് മേയ് 31-ന് പുറത്തുവിടും. ആദ്യക്വാര്‍ട്ടറില്‍ 8.2 ശതമാനവും രണ്ടാം ക്വാര്‍ട്ടറില്‍ 8.1 ശതമാനവും മൂന്നാം ക്വാര്‍ട്ടറില്‍ 8.4 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്.
നേരിയ കുറവില്‍ ക്രൂഡോയില്‍
ഇറാന്‍ പ്രസിഡന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് ആഗോള ക്രൂഡോയില്‍ വിപണിയില്‍ യാതൊരു ചലനവുമുണ്ടാക്കിയില്ല. ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 82.44 ഡോളറില്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ഡബ്‌ള്യു ടി ഐ ക്രൂഡ് ബാരലിന് 79.26 ഡോളറിലാണ്. ഇത് തലേ ദിവസത്തേക്കാള്‍ 0.44-0.85 ശതമാനം കുറവാണ്.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.