image

17 May 2024 5:00 AM GMT

Stock Market Updates

ദുർബലമായ ആഗോള സൂചനകൾ; വിപണിക്ക് കരുത്തേകി ആഭ്യന്തര നിക്ഷേപകർ

MyFin Desk

volatility followed by the domestic market
X

Summary

  • ഐടി, ഫിനാൻഷ്യൽ സർവീസസ് ഓഹരികളാണ് വിപണിയെ ഇടിവിലേക് നയിച്ചത്
  • ഇന്ത്യ വിക്സ് ഏകദേശം ഒരു ശതമാനം ഉയർന്ന് 20.2 ൽ എത്തി
  • വ്യാഴാഴ്ച യുഎസ് വിപണികൾ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവോടെ. ദുർബലമായ ആഗോള സൂചനകൾ വിപണിയെ വലച്ചു. അധികരിച്ചു വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും സൂചികകളെ തളർത്തി. രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ചുള്ള ആശങ്കകൾ തുടരുന്നതും നിക്ഷേപകരെ ആശങ്കയിലാക്കി. ഐടി, ഫിനാൻഷ്യൽ സർവീസസ് ഓഹരികളാണ് വിപണിയെ ഇടിവിലേക് നയിച്ചത്.

സെൻസെക്‌സ് 185.42 പോയിൻ്റ് താഴ്ന്ന് 73,478.30 ലും നിഫ്റ്റി 50.35 പോയിൻ്റ് താഴ്ന്ന് 22,353.50 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗ്രാസിം ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ഒഎൻജിസി, അൾട്രാടെക് സിമൻറ് കമ്പനി എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ അദാനി പോർട്‌സ്, എസ്‌ബിഐ ലൈഫ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സിപ്ല, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

ഇന്ത്യ വിക്സ് ഏകദേശം ഒരു ശതമാനം ഉയർന്ന് 20.2 ൽ എത്തി.

സെക്ടറൽ സൂചികകളിൽ കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ സൂചികകൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, ഐടി, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയ സൂചികകൾ നഷ്ടത്തിലാണ്. ബിഎസ്ഇ സ്മോൾക്യാപ് 0.65 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 0.60 ശതമാനവും ഉയർന്നു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ താഴ്ന്നപ്പോൾ ഹോങ്കോംഗ് പച്ചയിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.25 ശതമാനം ഉയർന്ന് ബാരലിന് 83.48 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.18 ശതമാനം താഴ്ന്ന് 2381 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.50 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 776.49 കോടി രൂപയുടെ ഓഹരികൾ വിറ്റു.

വ്യാഴാഴ്ച സെൻസെക്സ് 676.69 പോയിൻ്റ് അഥവാ 0.93 ശതമാനം ഉയർന്ന് 73,663.72 ലും നിഫ്റ്റി 203.30 പോയിൻ്റ് അഥവാ 0.92 ശതമാനം ഉയർന്ന് 22,403.85 ലുമാണ് ക്ലോസ് ചെയ്തത്.