image

7 Dec 2023 10:32 AM GMT

Stock Market Updates

എയർടെൽ, ഐഡിഎഫ്സി ബാങ്ക് ഓഹരികൾ വിറ്റഴിച്ച് വാർബർഗ്

MyFin Desk

Warburg sells Airtel, IDFC Bank stakes
X

Summary

  • ഭാരതി എയർടെലിന്റെ 1,856 കോടി രൂപയുടെ 1.8 കോടി ഓഹരികൾ വിറ്റു
  • ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ 1,162.7 കോടി രൂപയുടെ 13.5 കോടി ഓഹരികളാണ് വിറ്റത്
  • ബിബ, ബോട്ട്, ഇകോം എക്‌സ്‌പ്രസ് തുടങ്ങിയ സ്ഥാപനങ്ങളിലും വാർബർഗിന് നിക്ഷേപം


ബ്ലോക്ക് ഡീൽ വഴി ഭാരതി എയർടെലിന്റെ 1,856 കോടി രൂപയുടെ 1.8 കോടി ഓഹരികൾ അല്ലെങ്കിൽ 0.8 ശതമാനം ഓഹരികൾ ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിൻകസ് വിറ്റൊരിച്ചതിനെ തുടർന്ന് ഡിസംബർ 7 ലെ ആദ്യ വ്യാപാരത്തിൽ ഓഹരികളിൽ രണ്ട് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഓഹരിയൊന്നിന് 1005 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം.

ഇന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഭാരതി എയർടെൽ ഓഹരികൾ 2.39ശതമാനം ഇടിവിൽ 1000.00 രൂപയിലാണ് അവസാനിച്ചത്..

വാർബർഗ് പിൻകസ് ഇത് രണ്ടാം തവണയാണ് ഭാരതി എയർടെല്ലിന്റെ ഓഹരികൾ വിറ്റൊരിക്കുന്നത്. നടപ്പ് വർഷം ജൂണിൽ വാർബർഗ് പിൻകസിന്റെ അനുബന്ധ സ്ഥാപനമായ ലയൺ മെഡോ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് വഴി ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ 1,649 കോടി രൂപയുടെ ഓഹരികൾ കമ്പനി വിറ്റിരുന്നു.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഇതിനു പുറമെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികളും വാർബർഗ് പിൻകസ്, അതിന്റെ അനുബന്ധ സ്ഥാപനമായ ക്ലോവർഡെൽ ഇൻവെസ്റ്റ്‌മെന്റ് വഴി വില്പന നടത്തിയിട്ടുണ്ട്. ഇത് ഏകദേശം 1,162.7 കോടി രൂപയുടെ 13.5 കോടി ഓഹരികളുടെ വില്പനയായിരുന്നു. ബ്ലോക്ക് ഡീലിനു ശേഷം ഡിസംബർ 7 ന് ആദ്യ വ്യാപാരത്തിൽ ഓഹരികൾ 3.26 ശതമാനം ഇടിഞ്ഞിരുന്നു

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ ക്ലോവർഡെൽ ഇൻവെസ്റ്റ്‌മെന്റിന് 2.74 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. ബ്ലോക്ക് ഡീൽ വഴിയുള്ള രണ്ട് ശതമാനം ഓഹരി വിൽപ്പനയ്ക്ക് ശേഷം, ബാങ്കിൽ 0.74 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിക്കുള്ളത്.

നടപ്പ് വർഷം സെപ്റ്റംബറിൽ, സ്വകാര്യ ഇക്വിറ്റി സ്ഥാപനം ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ 4.2 ശതമാനം ഓഹരികൾ ബ്ലോക്ക് ഡീലുകളിലൂടെ 2,480 കോടി രൂപയ്ക്ക് വിറ്റിരുന്നു. അതേ സമയം, രാജീവ് ജെയിന്റെ പിന്തുണയുള്ള ജിക്യുജി പാർട്‌ണേഴ്‌സ് ബാങ്കിന്റെ 2.6 ശതമാനം ഓഹരി 1,527 കോടി രൂപയ്ക്ക് സ്വന്തമാക്കി.

എക്‌സിക്യുട്ടീവ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാധവൻ ബാലകൃഷ്ണൻ രാജിവെച്ചതിനെ തുടർന്ന് ഓഹരികളിൽ ഈ ഇടിവിന് കരമായിട്ടുണ്ടെന്ന് വിശകല വിദക്തർ വിലയിരുത്തുന്നുണ്ട്. ബോർഡ് രാജി സ്വീകരിക്കുകയും ഉടൻ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. എന്നിരുന്നാലും, 2023 ഡിസംബർ 15 വരെ ബാലകൃഷ്ണൻ ബാങ്കിൽ തുടരും.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ 8 ശതമാനം ഉയർന്നിട്ടുണ്ട്. കമ്പനിയുടെ ഓഹരികൾ ഇന്ന് എൻഎസ്ഇ യിൽ 2:99 ശതമാനം ഇടിവിൽ 87.70 രൂപക്ക് അവസാനിച്ചു.

ഭാരതി എയർടെല്ലിനും ഐഡിഎഫ്‌സിക്കും പുറമെ, ബിബ, ബോട്ട്, ഇകോം എക്‌സ്‌പ്രസ് തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങളിലും വാർബർഗ് പിൻകസിന് നിക്ഷേപമുണ്ട്.