image

16 April 2024 11:00 AM GMT

Stock Market Updates

മാറാതെ യുദ്ധഭീതി, ആഭ്യന്തര സൂചികകൾക്ക് ഇന്നും ചുവപ്പ് കൊടി

MyFin Desk

മാറാതെ യുദ്ധഭീതി, ആഭ്യന്തര സൂചികകൾക്ക് ഇന്നും ചുവപ്പ് കൊടി
X

Summary

  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 83.57ൽ എത്തി
  • സ്‌മോൾ ക്യാപ് ഓഹരികൾ നേട്ടം നിലനിർത്തി
  • യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്


ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് ഇടിവോടെ. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി നഷ്ടത്തിൽ ക്ലോസ് ചെയുന്നത്. പശ്ചിമേഷ്യയിലെ യുദ്ധഭീതി വിപണിയെ വലച്ചു. അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ യുഎസ് ട്രഷറി ബോണ്ട് യീൽഡുകളുടെ വർദ്ധനവ്, മാർച്ചിലെ ശക്തമായ യുഎസ് റീട്ടെയിൽ സെയിൽസ് കണക്കുകൾ കാരണം ഫെഡറൽ റിസർവ് ഈ വർഷം നിരക്ക് കുറയ്ക്കുന്നത് വൈകിപ്പിക്കുമെന്ന ആശങ്കയും വിപണിയുടെ ഇടിവിന് കാരണമായി. വർധിച്ചു വരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്പനയും വിപണിയെ പ്രതികൂലമായി ബാധിച്ചു.

സെൻസെക്‌സ് 456.10 പോയിൻ്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 72,943.68 ലും നിഫ്റ്റി 124.60 പോയിൻ്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 22,147.90 ലുമാണ് ക്ലോസ് ചെയ്തത്.

സെൻസെക്‌സിൽ ടൈറ്റൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മാരുതി, ഐടിസി, പവർ ഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, വിപ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ലാർസൻ ആൻഡ് ടൂബ്രോ എന്നീ ഓഹരികൾ ഇടിഞ്ഞു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഫാർമാ, എനർജി, ഓട്ടോ സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക്, ഐടി, മെറ്റൽ, റിയൽറ്റി സൂചികകൾ ഇടിഞ്ഞു. സ്‌മോൾ ക്യാപ് ഓഹരികൾ നേട്ടം നിലനിർത്തി.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഇടിഞ്ഞു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ ക്ലോസ് ചെയ്തതും നഷ്ടത്തിലാണ്.

ബ്രെൻ്റ് ക്രൂഡ് 0.26 ശതമാനം ഇടിഞ്ഞ് ബാരലിന് 89.87 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.14 ശതമാനം ഉയർന്ന് 2386 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 83.57ൽ എത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 3,268 കോടി രൂപയുടെ ഓഹരികൾ വിറ്റു.

സെൻസെക്സ് 845.12 പോയിൻ്റ് അഥവാ 1.14 ശതമാനം ഇടിഞ്ഞ് 73,399.78 ലും നിഫ്റ്റി 246.90 പോയിൻ്റ് അഥവാ 1.10 ശതമാനം ഇടിഞ്ഞ് 22,272.50 ലുമാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്.