image

26 Nov 2024 12:42 AM GMT

Stock Market Updates

വാൾ സ്ട്രീറ്റിൽ റാലി തുടരുന്നു

James Paul

Trade Morning
X

Summary

  • സ്മോൾ ക്യാപ് റസ്സൽ 2000 സൂചിക എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.
  • എണ്ണ വിലയിൽ ഇടിവ്



വാൾസ്ട്രീറ്റിൻറെ പ്രധാന സൂചികകൾ തിങ്കളാഴ്ച ഉയർന്ന് അവസാനിച്ചു, യു.എസ് ട്രഷറി സെക്രട്ടറിയായി സ്കോട്ട് ബെസെൻറിനെ നാമനിർദ്ദേശം ചെയ്തതിന് ശേഷം സ്മോൾ ക്യാപ് റസ്സൽ 2000 സൂചിക എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.

ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാറിൻറെ ചർച്ചകൾ എണ്ണ വില താഴ്ത്തി..

പ്രാഥമിക ഡാറ്റ അനുസരിച്ച്, എസ് ആൻറ് പി 17.81 പോയിൻറ് അഥവാ 0.30% ഉയർന്ന് 5,987.15 പോയിൻറിൽ അവസാനിച്ചു. നാസ്ഡാക്ക് കോമ്പോസിറ്റ് 51.50 പോയിൻറ് അഥവാ 0.27% ഉയർന്ന്. 19,055.15 -ൽ എത്തി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് , 439.02 പോയിൻറ് അഥവാ 0.99% ഉയർന്ന് 44,735.53-ൽ എത്തി.

ഇന്ത്യൻ വിപണി

നിഫ്റ്റി 50 സൂചിക തിങ്കളാഴ്ച 1.32 ശതമാനം ഉയർന്ന് 24,221.90 പോയിൻറിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 1.25 ശതമാനം ഉയർന്ന് 80,109.85 പോയിൻ്റിൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ആൻറ് ഓപ്ഷൻസ് കാലഹരണപ്പെടുന്ന ആഴ്‌ച ആയതുകൊണ്ട്, നിഫ്റ്റിയിൽ ചില ചാഞ്ചാട്ടം പ്രകടമായേക്കാം. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, മൊത്തത്തിലുള്ള ട്രെൻഡ് ഇപ്പോൾ പോസിറ്റീവ് ആയി മാറി. നിഫ്റ്റി 24,400-24,500 ശ്രേണിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,319, 24,370, 24,453

പിന്തുണ: 24,154, 24,103, 24,020

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,317, 52,448, 52661

പിന്തുണ: 51,892, 51,760, 51,547

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 1.19 ലെവലിൽ നിന്ന് നവംബർ 25 ന് 1.11 ആയി കുറഞ്ഞു.

ഇന്ത്യ വിക്സ്

ഭയ സൂചിക, 16.10 ലെവലിൽ നിന്ന് 4.94 ശതമാനം ഇടിഞ്ഞ് 15.30 ആയി.