24 Dec 2024 12:23 AM GMT
Summary
- യുഎസ് വിപണികൾ നേട്ടത്തിൽ അവസാനിച്ചു.
- എസ് ആൻ്റ് പി, 43.22 പോയിൻ്റ് അഥവാ 0.73% ഉയർന്ന് 5,974.07 -ൽ അവസാനിച്ചു.
ഡൗ, നാസ്ഡാക്ക് സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും പോസിറ്റീവായതിനെ തുടർന്ന് യുഎസ് വിപണികൾ നേട്ടത്തിൽ അവസാനിച്ചു. എസ് ആൻ്റ് പി, 43.22 പോയിൻ്റ് അഥവാ 0.73% ഉയർന്ന് 5,974.07 -ൽ അവസാനിച്ചു. നാസ്ഡാക്ക് കോമ്പോസിറ്റ് 192.29 പോയിൻ്റ് അഥവാ 0.98% ഉയർന്ന് 199.764 ആയി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 66.69 പോയിൻ്റ് അഥവാ 0.16% ഉയർന്ന് 42,906.95 -ൽ എത്തി.
ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ ഓഹരികൾ മൂന്ന് ശതമാനലും, ബ്രോഡ്കോം ഓഹരികൾ യഥാക്രമം അഞ്ച് ശതമാനവും എന്നിവയിൽ കൂടുതൽ ഉയർന്നതിനാൽ അർദ്ധചാലക ഓഹരികൾ നേട്ടമുണ്ടാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റ ഇവി കമ്പനി ടെസ്‌ല എന്നിവയിൽ നിന്നുള്ള ശക്തമായ പിൻതുൺണയും വിശാലമായ വിപണിയെ ഉയർന്ന നിലയിൽ ക്ലോസ് ചെയ്യാൻ സഹായിച്ചു.
ഇന്ത്യൻ വിപണി
അഞ്ച് ദിവസത്തെ ഇടിവിന് ശേഷം ആഭ്യന്തര വിപണി ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലെ കുതിപ്പായിരുന്നു വിപണിയെ ഇന്ന് നേട്ടത്തിലെത്തിച്ചത്.
സെൻസെക്സ് 498.58 പോയിൻ്റ് അഥവാ 0.64 ശതമാനം ഉയർന്ന് 78,540.17 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 165.95 പോയിൻ്റ് അഥവാ 0.70 ശതമാനം ഉയർന്ന് 23,753.45 ൽ എത്തി.
ഐടിസി, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ സൊമാറ്റോ, മാരുതി, നെസ്‌ലെ, എച്ച്‌സിഎൽ ടെക്, ബജാജ് ഫിൻസെർവ്, ടാറ്റ മോട്ടോഴ്‌സ് എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
പിൻതുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,842, 23,894, 23,979
പിന്തുണ: 23,672, 23,619, 23,534
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 51,403, 51,494, 51,642
പിന്തുണ: 51,107, 51,016, 50,868
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.8 ലെവലിൽ നിന്ന് ഡിസംബർ 23 ന് 0.84 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് സൂചിക, 15.07 ൽ നിന്ന് 13.52 ആയി കുറഞ്ഞു.