image

28 Aug 2024 5:45 AM GMT

Stock Market Updates

ചാഞ്ചാട്ടം തുടർന്ന് വിപണി; കുതിപ്പിൽ ഐടിയും കിതപ്പിൽ ബാങ്ക് ഓഹരികളും

MyFin Desk

markets followed by volatility, with it on the rise and bank stocks on the low
X

Summary

  • നിഫ്റ്റി ഐടിയും ഓട്ടോയും 0.5 ശതമാനം വരെ ഉയർന്നു
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചൊവ്വാഴ്ച 1,503.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി
  • ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.95 എത്തി


അഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. ബാംങ്കിംഗ്‌ ഓഹരികളിലുണ്ടായ ഇടിവ് വിപണിയെ വലച്ചു. ഐടി ഓഹരികളിലെ കുതിപ്പ് വിപണിക്ക് താങ്ങായി. സെൻസെക്‌സ് 128.81 പോയിൻ്റ് ഉയർന്ന് 81,840.57 ലെത്തി. എൻഎസ്ഇ നിഫ്റ്റി 30.4 പോയിൻ്റ് ഉയർന്ന് 25,048.15 ലെത്തി.

സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ, സൺ ഫാർമ, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിൻസെർവ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്സിഎൽ ടെക്നോളജീസ്, മാരുതി തുടങ്ങിയ കമ്പനികൾ നഷ്ടത്തിലാണ്.

സെക്ടറുകളിൽ നിഫ്റ്റി ഐടിയും ഓട്ടോയും 0.5 ശതമാനം വരെ ഉയർന്ന് നേട്ടത്തിലാണ്. ഇൻഫോസിസ്, എൽടിഐ മൈൻഡ് ട്രീ, വിപ്രോ തുടങ്ങിയ ഓഹരികൾ ഐടി സൂചികയെ ഉയർത്താൻ സഹായിച്ചു. ബാങ്ക് നിഫ്റ്റി ലാഭമെടുപ്പിന് ഇരയായി. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ എന്നിവയാണ് സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേരിയ നേട്ടത്തോടെയാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,503.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐകൾ) 604.08 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.14 ശതമാനം ഉയർന്ന് ബാരലിന് 79.66 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.48 ശതമാനം താഴ്ന്ന് 2540 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.95 എത്തി.