image

21 May 2024 5:00 AM GMT

Stock Market Updates

ചാഞ്ചാട്ടം തുടർന്ന് ആഭ്യന്തര സൂചികകൾ; 7% ഉയർന്ന് ഇന്ത്യ വിക്സ്

MyFin Desk

domestic indices followed by volatility, nifty not leaving 22,500
X

Summary

  • വിദേശ നിക്ഷേപകരുടെ വില്പന ഇടിവിന് കാരണമായി
  • എഫ്എംസിജി, ഐടി സൂചികകൾ കനത്ത നഷ്ടം നേരിട്ടു
  • ബ്രെൻ്റ് ക്രൂഡ് 0.56 ശതമാനം ഇടിഞ്ഞ് ബാരലിന് 83.24 ഡോളറിലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവോടെ. ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ പ്രവണതകൾ സൂചികകളെ വലച്ചു. വിദേശ നിക്ഷേപകരുടെ വില്പനയും ഇടിവിന് കാരണമായി.

സെൻസെക്‌സ് 218.11 പോയിൻ്റ് താഴ്ന്ന് 73,787.83 ലും നിഫ്റ്റി 97.45 പോയിൻ്റ് താഴ്ന്ന് 22,404.55 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ കോൾ ഇന്ത്യ, JSW സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഭാരത് പെട്രോളിയം, ടാറ്റ സ്റ്റീൽ ലിമിറ്റഡ്, പവർ ഗ്രിഡ് എന്നീ ഓഹരികൾ നേട്ടത്തിലാണ്. നെസ്‌ലെ ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 8 ശതമാനത്തിലധികം ഉയർന്ന് 22.3 ലെത്തി. തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് ചാഞ്ചാട്ടത്തിൻ്റെ പ്രധാന കാരണമെന്ന് വിപണി വിദഗ്ധർ പറയുന്നു, ഫലം പ്രഖ്യാപിക്കുന്നത് വരെ വിപണികൾ അസ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.28 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.11 ശതമാനവും നഷ്ടത്തിലായി.

മീഡിയ, മെറ്റൽ, പിഎസ്‌യു ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ ഒഴികെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ്. എഫ്എംസിജി, ഐടി സൂചികകൾ കനത്ത നഷ്ടം നേരിട്ടു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിൽ വ്യാപാരം നടത്തുമ്പോൾ ടോക്കിയോ നേട്ടത്തിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ വ്യവഹാരം അവസാനിപ്പിച്ചത് നേട്ടത്തോടെ.

ബ്രെൻ്റ് ക്രൂഡ് 0.56 ശതമാനം ഇടിഞ്ഞ് ബാരലിന് 83.24 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.87 ശതമാനം താഴ്ന്ന് 2417 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.31 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ശനിയാഴ്ച 92.95 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ശനിയാഴ്ചത്തെ പ്രത്യേക വ്യാപാരത്തിൽ സെൻസെക്സ് 88.91 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 74,005.94 ലും നിഫ്റ്റി 35.90 പോയിൻ്റ് അഥവാ 0.16 ശതമാനം ഉയർന്ന് 22,502 ലുമാണ് ക്ലോസ് ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടം നടക്കുന്നതിനാൽ തിങ്കളാഴ്ച വിപണികൾക്ക് അവധിയായിരുന്നു.