30 Oct 2024 12:45 PM GMT
Summary
- ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും ഇടിവിന് ആക്കം കൂട്ടി
- ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക ഫ്ലാറ്റായി അവസാനിച്ചു
- ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഇടിഞ്ഞ് 84.09ൽ എത്തി
അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. തുടർച്ചായി രണ്ട് ദിവസം നേട്ടത്തിലെത്തിയ വിപണി മൂന്നാം നാൾ ചുവപ്പിലെത്തി. ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികളുടെ കുത്തനെയുള്ള ഇടിവായിരുന്നു വിപണിയെ നഷ്ടത്തിലെത്തിച്ചത്. ആഗോള വിപണികളിലെ ദുർബലമായ വ്യാപാരവും വിപണിയെ ബാധിച്ചു. ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും ഇടിവിന് ആക്കം കൂട്ടി.
സെൻസെക്‌സ് 426.85 പോയിൻ്റ് അഥവാ 0.53 ശതമാനം ഇടിഞ്ഞ് 79,942.18 ലും നിഫ്റ്റി 126 പോയിൻ്റ് അഥവാ 0.51 ശതമാനം ഇടിഞ്ഞ് 24,340.85ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സിൽ ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ആക്‌സിസ് ബാങ്ക്, എൻടിപിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ ഇടിഞ്ഞു. മാരുതി, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി പോർട്ട്‌സ്, ഐടിസി, അൾട്രാടെക് സിമൻ്റ് എന്നീ ഓഹരികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്സ്, മീഡിയ സൂചികകൾ 0.5-2 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, ഫാർമ, ഐടി സൂചികകൾ 1 ശതമാനം വീതം ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക ഫ്ലാറ്റായി അവസാനിച്ചു, സ്‌മോൾക്യാപ് സൂചിക 1.5 ശതമാനം ഉയർന്നു.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 548.69 കോടി രൂപയുടെ ഓഹരികളാണ് ചൊവ്വാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വിറ്റത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലും ടോക്കിയോ നേട്ടത്തോടെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ സമ്മിശ്ര വ്യാപാരത്തോടെയാണ് അവസാനിച്ചത്.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 548.69 കോടി രൂപയുടെ ഓഹരികളാണ് ചൊവ്വാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വിറ്റത്. ബ്രെൻ്റ് ക്രൂഡ് 0.63 ശതമാനം ഉയർന്ന് ബാരലിന് 71.57 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.30 ശതമാനം ഉയർന്ന് 2789 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഇടിഞ്ഞ് 84.09ൽ എത്തി.