image

30 Dec 2023 6:39 AM GMT

Stock Market Updates

വൊഡാഫോണ്‍-ഐഡിയ ഓഹരി 23% മുന്നേറി

MyFin Desk

Govt has no plans to take over Vodafone Idea
X

Summary

  • കഴിഞ്ഞ ആറ് മാസത്തിനിടെ വിഐ നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയിലധികം വര്‍ധിപ്പിച്ചു
  • വിഐയിലേക്ക് 2000 കോടി രൂപയുടെ ഫണ്ട് സമാഹരിക്കുമെന്ന് ജൂണ്‍ പാദഫലങ്ങള്‍ പ്രഖ്യാപിക്കവേ, കമ്പനി സൂചിപ്പിച്ചിരുന്നു
  • ഡിസംബര്‍ 29 ന് വിഐ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു


ഈ വര്‍ഷത്തിലെ അവസാന വ്യാപാര ദിവസമായ ഡിസംബര്‍ 29 ന് വൊഡാഫോണ്‍-ഐഡിയ (വിഐ) ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു.

22.51 ശതമാനത്തോളം ഉയര്‍ന്ന് 16.22 രൂപയിലെത്തി. ഡിസംബര്‍ 28ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി ക്ലോസ് ചെയ്തത് 13.24 രൂപയായിരുന്നു.

കഴിഞ്ഞ ആറ് മാസത്തിനിടെ വിഐ നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. ഏകദേശം 116.78 ശതമാനത്തോളം വരും.

ഡിസംബര്‍ 29ന് എന്‍എസ്ഇയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ വിഐ ഓഹരി വില 20.75 ശതമാനത്തോളം നേട്ടത്തോടെ 16.00 രൂപയിലാണു ക്ലോസ് ചെയ്തത്.

പ്രൊമോട്ടര്‍മാരില്‍നിന്നും കമ്പനിയിലേക്കു പണമൊഴുക്ക് ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു വിഐയുടെ ഓഹരി വില ഡിസംബര്‍ 29ന് മുന്നേറ്റം നടത്തിയത്.

നേരിട്ടോ, പരോക്ഷമായോ പ്രൊമോട്ടര്‍മാര്‍ വിഐയിലേക്ക് 2000 കോടി രൂപയുടെ ഫണ്ട് സമാഹരിക്കുമെന്ന് ജൂണ്‍ പാദഫലങ്ങള്‍ പ്രഖ്യാപിക്കവേ, കമ്പനി സൂചിപ്പിച്ചിരുന്നു.