image

23 Feb 2024 10:26 AM GMT

Stock Market Updates

വോഡഫോണ്‍-ഐഡിയ ഓഹരികള്‍ക്ക് മുന്നേറ്റം

MyFin Desk

vodafone-idea share rally continues
X

Summary

  • 2023 ഡിസംബറില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടപ്പെട്ടത് 13.68 ലക്ഷം വരിക്കാരെയെന്ന് ട്രായ്
  • 2023 നവംബറില്‍ കമ്പനിക്ക് നഷ്ടപ്പെട്ടത് 10.73 ലക്ഷം വരിക്കാരെ
  • വോഡഫോണ്‍ ഐഡിയ അടുത്ത 6-7 മാസത്തിനുള്ളില്‍ 5ജി സേവനങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്


വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന് (ഫെബ്രുവരി 23) തുടര്‍ച്ചയായ രണ്ടാം ദിനത്തിലും കുതിച്ചുയര്‍ന്നു. വ്യാപാരത്തിനിടെ 12.27 ശതമാനത്തിലധികമാണ് മുന്നേറിയത്. 18.30 രൂപ വരെ എത്തി. ഇന്‍ട്രാ ഡേ ട്രേഡില്‍ മുന്നേറിയ ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു.

ഇന്നലെ വ്യാപാരം ക്ലോസ് ചെയ്തത് 16.28 രൂപയിലായിരുന്നു.

ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ധനസമാഹരണ പദ്ധതികളെ കുറിച്ച് പ്രഖ്യാപനങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു വോഡഫോണ്‍-ഐഡിയ ഓഹരി മുന്നേറിയത്.

അവകാശ ഓഹരി വഴിയോ, പബ്ലിക് ഓഫറിലൂടെയോ ആയിരിക്കും കമ്പനി പണം സമാഹരിക്കുക.

ധനസമാഹരണത്തിനായി വായ്പാ ദാതാക്കളുമായും നിക്ഷേപകരുമായും നിരവധി മാസങ്ങളായി കമ്പനി ചര്‍ച്ചകള്‍ നടത്തി വരികയാണ്.