23 Jan 2025 2:04 AM GMT
Summary
- ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിലാണ്.
- ഏഷ്യൻ വിപണികളിൽ സമ്മിശ്രമ വ്യാപാരം നടക്കുന്നു.
- യുഎസ് വിപണി ഉയർന്ന് ക്ലോസ് ചെയ്തു.
ആഗോള വിപണിയിലെ സമ്മിശ്ര സൂചനകളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് താഴ്ന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഗ്യാപ് ഡൌണായാണ് തുറന്നത്.ഏഷ്യൻ വിപണികളിൽ സമ്മിശ്രമ വ്യാപാരം നടക്കുന്നു. യുഎസ് വിപണി ഉയർന്ന് ക്ലോസ് ചെയ്തു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 23,140 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 59 പോയിന്റിൻറെ ഇടിവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
മേഖലയിലെ നിരവധി സാമ്പത്തിക ഡാറ്റകൾക്കിടയിലും വ്യാഴാഴ്ച ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു. ജപ്പാനിലെ നിക്കി 0.38% നേട്ടമുണ്ടാക്കിയപ്പോൾ ടോപ്പിക്സ് 0.25% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.21% ഇടിഞ്ഞു, കോസ്ഡാക്ക് 0.13% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ഉയർന്ന ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
വാൾസ്ട്രീറ്റ്
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 500 ബില്യൺ ഡോളറിന്റെ സ്വകാര്യ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ പദ്ധതിയെ തുടർന്ന് ടെക്നോളജി ഓഹരികളിലെ റാലിയുടെ ഫലമായി യുഎസ് ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ശരാശരി 130.92 പോയിന്റ് അഥവാ 0.30% ഉയർന്ന് 44,156.73 ലെത്തി, എസ് ആൻറ് പി 500 37.13 പോയിന്റ് അഥവാ 0.61% ഉയർന്ന് 6,086.37 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 252.56 പോയിന്റ് അഥവാ 1.28% ഉയർന്ന് 20,009.34 ലെത്തി. നെറ്റ്ഫ്ലിക്സ് ഓഹരി വില 9.7% ഉയർന്നു, ഒറാക്കിൾ ഓഹരി 6.8% ഉയർന്നു, യുഎസ് എആർഎം ഹോൾഡിംഗ്സിന്റെ ഓഹരികൾ 15.9% ഉയർന്നു. എൻവിഡിയ ഓഹരി വില 4.4% ഉം ഡെൽ ഓഹരി വില 3.6% ഉം ഉയർന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 566.63 പോയിന്റ് അഥവാ 0.75 ശതമാനം ഉയർന്ന് 76,404.99 ൽ എത്തി. നിഫ്റ്റി 130.70 പോയിന്റ് അഥവാ 0.57 ശതമാനം ഉയർന്ന് 23,155.35 ൽ എത്തി. സെൻസെക്സ് ഓഹരികളിൽ, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, സൺ ഫാർമസ്യൂട്ടിക്കൽ, ബജാജ് ഫിൻസെർവ്, എച്ച്‌സിഎൽ ടെക്നോളജീസ്, ബജാജ് ഫിനാൻസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ മോട്ടോഴ്‌സ്, പവർഗ്രിഡ്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൻടിപിസി, ടാറ്റ സ്റ്റീൽ, അദാനി പോർട്ട്സ് എന്നിവ നഷ്ടം നേരിട്ടു.
നിഫ്റ്റി ഐടി സൂചികയാണ് ഇന്നലെ ഏറ്റവും നേട്ടമുണ്ടാക്കിയത്. സൂചിക 2 ശതമാനം ഉയർന്നു. ഫാർമ, പ്രൈവറ്റ് ബാങ്ക് സൂചികകൾ 0.5 ശതമാനം വീതവും ഉയർന്നു. അതേസമയം നിഫ്റ്റി റിയലിറ്റി സൂചികയാണ് ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത്. സൂചിക 4 ശതമാനം ഇടിഞ്ഞു. മീഡിയ, മെറ്റൽ, എനർജി, കൺസ്യൂമർ ഡ്യൂറബിൾസ്, പിഎസ്‌യു ബാങ്ക് എന്നിവ 0.5-1.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 1.5 ശതമാനം വീതം ഇടിഞ്ഞു.
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,174, 23,218, 23,290
പിന്തുണ: 23,030, 22,986, 22,914
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 48,797, 48,964, 49,234
പിന്തുണ: 48,256, 48,089, 47,819
പുട്ട്-കോൾ അനുപാതം
മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), ജനുവരി 22 ന് മുൻ സെഷനിലെ 0.77 ലെവലിൽ നിന്ന് 0.88 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, 1.66 ശതമാനം ഇടിഞ്ഞ് 16.77 ആയി.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ
ബുധനാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 4,026 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 3,640 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
യുഎസ് ഡോളറിനെതിരെ ബുധനാഴ്ച രൂപയുടെ മൂല്യം 25 പൈസ ഉയർന്ന് 86.33 ൽ ക്ലോസ് ചെയ്തു.
എണ്ണ വില
യുഎസ് ക്രൂഡ് ഓയിൽ സ്റ്റോക്കുകളിൽ വർദ്ധനവ് ഉണ്ടായതായി വ്യവസായ റിപ്പോർട്ട് സൂചിപ്പിച്ചതിനെത്തുടർന്ന് അസംസ്കൃത എണ്ണ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.18% ഇടിഞ്ഞ് 78.86 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 0.16% ഇടിഞ്ഞ് 75.32 ഡോളറിലെത്തി.
ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ
അൾട്രാടെക് സിമന്റ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഇൻഡസ് ടവേഴ്‌സ്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, ആംബർ എന്റർപ്രൈസസ് ഇന്ത്യ, കാപ്രി ഗ്ലോബൽ ക്യാപിറ്റൽ, സിയെന്റ്, ഗ്രീവ്സ് കോട്ടൺ, ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്, കെഫിൻ ടെക്‌നോളജീസ്, മാൻകൈൻഡ് ഫാർമ, എംഫസിസ്, നിപ്പോൺ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റ്, സെനോറസ് ഫാർമസ്യൂട്ടിക്കൽസ്, സോണ ബിഎൽഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്‌സ്, സ്പന്ദന സ്‌ഫൂർട്ടി ഫിനാൻഷ്യൽ, സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്, സിൻജീൻ ഇന്റർനാഷണൽ, തേജസ് നെറ്റ്‌വർക്ക്സ്, തൈറോകെയർ ടെക്‌നോളജീസ്, ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്, വി2 റീട്ടെയിൽ, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് എന്നിവ ജനുവരി 23 ന് അവരുടെ ത്രൈമാസ വരുമാനം പ്രഖ്യാപിക്കും.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
പാരസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജീസ്
നവി മുംബൈയിലെ നിർദ്ദിഷ്ട ഒപ്‌റ്റിക്‌സ് പാർക്ക് പദ്ധതിക്കായി കമ്പനി മഹാരാഷ്ട്ര സർക്കാരുമായി ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ഒപ്‌റ്റിക്‌സ് പാർക്ക് പദ്ധതി 2028 ൽ ആരംഭിക്കും. മഹാരാഷ്ട്ര സർക്കാർ ഭൂമിയും ആവശ്യമായ സബ്‌സിഡിയും അനുവദിച്ചുകഴിഞ്ഞാൽ, ഒപ്‌റ്റിക്‌സ് പാർക്കിൽ 10 വർഷത്തിനുള്ളിൽ ഏകദേശം 12,000 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നു.
ശിവ സിമന്റ്
സാംബൽപൂരിലെ ഭൂഷൺ പവറിന്റെ പരിസരത്ത് സിമന്റ് ഗ്രൈൻഡിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. വാങ്ങൽ പരിഗണന 380 കോടി രൂപ വരെ ആയിരിക്കും.
എഫ്‌വ ഇൻഫ്ര ആൻറ് റിസർച്ച്
കമ്പനിക്ക് 4.29 മില്യൺ ഡോളറിന്റെ കയറ്റുമതി ഓർഡർ ലഭിച്ചു. തെക്കൻ അബിജാൻ, ഗുയോ, ഐവറി കോസ്റ്റിലെ അതിന്റെ പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണ സംവിധാനം നവീകരിക്കുന്ന പദ്ധതിയ്ക്കുള്ള ഓഡറാണ് ലഭിച്ചത്.
സമ്മാൻ ക്യാപിറ്റൽ
കമ്പനി അതിന്റെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (QIP) ഇഷ്യു ആരംഭിച്ചു. അടിസ്ഥാന വില 151.09 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
എച്ച്‌യുഎൽ
എഫ്‌എംസിജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്‌യുഎൽ) ലാഭം മൂന്നാം പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ 19% ഉയർന്ന് 3,001 കോടി രൂപയായി.
ബിപിസിഎൽ
ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) ഡിസംബർ പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ 20% വാർഷിക വളർച്ച രേഖപ്പെടുത്തി. ഇത് 3,806 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,181 കോടി രൂപയായിരുന്നു.
എയർടെൽ
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് ശേഷം ടെലികോം ദാതാവായ ഭാരതി എയർടെൽ വോയ്‌സ്, എസ്എംഎസ് മാത്രമുള്ള പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു.
ഗോ ഡിജിറ്റ്
ഗോ ഡിജിറ്റിന്റെ മൂന്നാം പാദ ലാഭം 2.8 മടങ്ങ് വർദ്ധിച്ച് 119 കോടി രൂപയായി. അതേസമയം പ്രീമിയം വർഷം തോറും 10% വർദ്ധിച്ച് 2,677 കോടി രൂപയായി.