image

4 Dec 2024 1:05 AM GMT

Stock Market Updates

യു.എസ് വിപണി റെക്കോഡ് ഉയരത്തിൽ

James Paul

trade morning
X

എസ് ആൻറ് പിയും നാസ്ഡാക്കും ചൊവ്വാഴ്ച റെക്കോർഡ് ക്ലോസിങ്ങ് രേഖപ്പെടുത്തി. ടെക്ക് ഓഹരികൾ ശക്തമായ നിലയിൽ എത്തി.എസ് ആൻ്റ് പി, 0.05% ഉയർന്ന് 6,049.88 ൽ അവസാനിച്ചു. നാസ്ഡാക്ക് കോമ്പോസിറ്റ് 0.40 ശതമാനം ഉയർന്ന് 19,480.91 ൽ എത്തി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 76.47 പോയിൻറ് അഥവാ 0.17 ശതമാനം നഷ്ടത്തിൽ 44,705.53ൽ എത്തി.

ഇന്ത്യൻ വിപണി

ഇന്ത്യൻ ഓഹരി വിപണി ഇന്നലെ പോസിറ്റീവായി വ്യാപാരം അവസാനിപ്പിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്‌ട്രീസ് തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളുടെ വാങ്ങലും ആഗോള വിപണിയിലെ ഉറച്ച പ്രവണതകളും സൂചികകൾക്ക് താങ്ങായി.

സെൻസെക്‌സ് 597.67 പോയിൻ്റ് അഥവാ 0.74 ശതമാനം ഉയർന്ന് 80,845.75 എന്ന ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 181.10 പോയിൻ്റ് അഥവാ 0.75 ശതമാനം ഉയർന്ന് 24,457.15 എന്ന ലെവലിൽ ക്ലോസ് ചെയ്തു.

അദാനി പോർട്ട്‌സ് , എൻടിപിസി, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, അൾട്രാടെക് സിമൻറ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഭാരതി എയർടെൽ, ഐടിസി, സൺ ഫാർമ, ഏഷ്യൻ പെയിൻ്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രതിരോധവും പിൻതുണയും
നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,483, 24,531, 24,608

പിന്തുണ: 24,329, 24,282, 24,205

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,780, 52,913, 53,129

പിന്തുണ: 52,349, 52,216, 52,001

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 1.22 ലെവലിൽ നിന്ന് ഡിസംബർ 3 ന് 1.29 ആയി ഉയർന്നു.

ഇന്ത്യ വിക്സ്

ഭയത്തിൻ്റെ സൂചകമായ ഇന്ത്യവിക്സ്, 2.23 ശതമാനം ഇടിഞ്ഞ് 14.37 ലെവലിലെത്തി.