image

20 Dec 2024 12:32 AM GMT

Stock Market Updates

യുഎസ് വിപണി സമ്മിശ്രമായി അവസാനിച്ചു

James Paul

Stock Market Today: Top 10 things to know before the market opens
X

Summary

  • ഡൗ ജോൺസ് വ്യാവസായിക ശരാശരി 15.37 പോയിൻറ് ഉയർന്ന് 42,342.24 ൽ ക്ലോസ് ചെയ്തു.
  • നാസ്ഡാക്ക് കോമ്പോസിറ്റ് 0.09% ഇടിഞ്ഞ് 19,372.77.എന്ന നിലയിലെത്തി.


യുഎസിലെ പ്രധാന ഓഹരി സൂചികകൾ വ്യാഴാഴ്ച സ്ഥിരത കൈവരിച്ചെങ്കിലും തുടക്ക വ്യാപരത്തിലെ നേട്ടങ്ങൾ നിലനിർത്തുന്നതിൽ പരാജയപ്പെട്ടു.

ഡൗ ജോൺസ് വ്യാവസായിക ശരാശരി 15.37 പോയിൻറ് അഥവാ 0.04 ശതമാനം ഉയർന്ന് 42,342.24 ൽ ക്ലോസ് ചെയ്തു. എസ് ആൻ്റ് പി 0.09% ഇടിഞ്ഞ് 5,867.൦൮-ൽ ക്ലോസ് ചെയ്തു. നാസ്ഡാക്ക് കോമ്പോസിറ്റ് 0.09% ഇടിഞ്ഞ് 19,372.77.എന്ന നിലയിലെത്തി.

ഫെഡറൽ റിസർവ് അതിൻ്റെ ബെഞ്ച്മാർക്ക് നിരക്ക് പ്രതീക്ഷിച്ചതുപോലെ കാൽ പോയിൻ്റ് കുറച്ചതിന് ശേഷം ഇന്നലെ കനത്ത വിൽപ്പനയാണ് വിപണിയിൽ സംഭവിച്ചത്. ട്രഷറികളിലെ വരുമാനം, ഇന്നലെ 4.50% ൽ നിന്ന് 4.57% ആയി ഉയർന്നു.

ഇന്ത്യൻ വിപണി

തുടർച്ചയായി നാലാം ദിവസവും വിപണി വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. വിദേശ നിക്ഷേപകരുടെ ഉയർന്നു വരുന്ന വില്‍പ്പന വിപണിയെ ഇടിവിലെത്തിച്ചു. കണ്‍സ്യൂമര്‍ ഡ്യൂറബിൾസ്, ബാങ്കിംഗ്, ഐടി ഓഹരികളിലെ കുത്തനെയുള്ള ഇടിവ് വിപണിയുടെ ഇടിവിന് ആക്കം കൂട്ടി.

സെൻസെക്‌സ് 964.15 പോയിൻ്റ് അഥവാ 1.20 ശതമാനം ഇടിഞ്ഞ് 79,218.05 ലും നിഫ്റ്റി 247.15 പോയിൻ്റ് അഥവാ 1.02 ശതമാനം ഇടിഞ്ഞ് 23,951.70 ലും വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിൽ സെൻസെക്സ് 2,915.07 പോയിൻ്റ് അഥവാ 3.54 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി 816.6 പോയിൻ്റ് അഥവാ 3.29 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

സെൻസെക്സിൽ ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിൻ്റ്‌സ്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സൺ ഫാർമ, പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികൾ നേട്ടത്തിലായിരുന്നു.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഫാർമ, ഹെൽത്ത്‌കെയർ സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ ഐടി, ഡിഫൻസ്, ഫിനാൻഷ്യൽ സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.30 ശതമാനവും സ്മോൾക്യാപ് സൂചിക 0.28 ശതമാനവും ഇടിഞ്ഞു.

പ്രതിരോധവും പിൻതുണയും

നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,994, 24,025, 24,077

പിന്തുണ: 23,891, 23,859, 23,808

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 51,744, 51,868, 52,069

പിന്തുണ: 51,342, 51,218, 51,017

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.55 ലെവലിൽ നിന്ന് ഡിസംബർ 19 ന് 0.91 ആയി ഉയർന്നു.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ്, 0.96 ശതമാനം വർധിച്ച് 14.51 ലെവലിൽ എത്തി.