image

5 Dec 2024 12:55 AM GMT

Stock Market Updates

യു.എസ് വിപണിയിൽ മുന്നേറ്റം, ഡൗ ജോൺസ് 45,000 ന് മുകളിൽ

James Paul

Trade Morning
X

Summary

  • വാൾസ്ട്രീറ്റിലെ ബെഞ്ച്മാർക്ക് സൂചികകൾ ബുധനാഴ്ച പുതിയ ഉയരങ്ങളിലെത്തി.
  • ഇന്ത്യൻ വിപണി പോസിറ്റീവായി അവസാനിച്ചു.



ഡിസംബർ 18 ൻറെ നയപ്രഖ്യാപനത്തിന് മുന്നോടിയായി, ഫെഡറൽ ചെയർ ജെറോം പവൽ സമ്പദ്‌വ്യവസ്ഥ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടതോടെ വാൾസ്ട്രീറ്റിലെ ബെഞ്ച്മാർക്ക് സൂചികകൾ ബുധനാഴ്ച പുതിയ ഉയരങ്ങളിലെത്തി.

ഡൗ ജോൺസ് ആദ്യമായി 45,000 ന് മുകളിൽ ക്ലോസ് ചെയ്തു. എസ് ആൻ്റ് പി 0.6% ഉയർന്ന് 6,100 ന് അടുത്ത് ക്ലോസ് ചെയ്തു. അതേസമയം നാസ്ഡാക്ക് കോമ്പോസിറ്റ് 1.3% നേട്ടത്തോടെ മികച്ച പ്രകടനം നടത്തി. ടെക്-ഹെവി സൂചിക ഇപ്പോൾ 20,000 മാർക്കിൽ നിന്ന് 1.3% അകലെയാണ്.

ഏഴ് ബിഗ്-ടെക് സ്‌റ്റോക്കുകളും (മാഗ്നിഫിഷ്യൻ്റ് സെവൻ) ഉയർന്ന നിലയിൽ അവസാനിച്ചു. യുഎസ് സമ്പദ്‌വ്യവസ്ഥ “അതിശയകരമായി നല്ല നിലയിലാണെന്ന്” ഫെഡ് ചെയർ ജെറോം പവൽ പറഞ്ഞതിനെത്തുടർന്നാണ് ഓഹരികൾ കുതിച്ചുയർന്നത്. ന്യൂയോർക്കിൽ നടന്ന ന്യൂയോർക്ക് ടൈംസ് ഡീൽബുക്ക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ വിപണി

ആർബിഐയുടെ പണനയ പ്രഖ്യാപനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിക്കുന്നതിനാൽ ആഭ്യന്തര ഓഹരി വിപണി സൂചികകൾ ഡിസംബർ 4 ബുധനാഴ്ചത്തെ സമീപകാല നേട്ടം നിലനിർത്താൻ പാടുപെട്ടു. നിഫ്റ്റി 50 സൂചിക 0.4 ശതമാനം ഉയർന്ന് 24,467.45 പോയിൻ്റിൽ ക്ലോസ് ചെയ്തു.. ബിഎസ്ഇ സെൻസെക്‌സ് 0.14 ശതമാനം ഉയർന്ന് 80,956.33 പോയിൻ്റിൽ ക്ലോസ് ചെയ്ത.

പ്രതിരോധവും പിന്തുണയും

നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,548, 24,597, 24,676

പിന്തുണ: 24,390, 24,341, 24,262

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 53,381, 53,547, 53,815

പിന്തുണ: 52,845, 52,679, 52,411

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 1.29 ലെവലിൽ നിന്ന് ഡിസംബർ 4 ന് 1.14 ആയി കുറഞ്ഞു.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ്, 0.54 ശതമാനം ഉയർന്ന് 14.37 ൽ നിന്ന് 14.45 ആയി.