image

27 Dec 2024 5:49 AM IST

Stock Market Updates

യുഎസ് വിപണി സമ്മിശ്രമായി അവസാനിച്ചു, ഡൗ ജോൺസ് ഉയർന്നു

James Paul

trade morning
X

Summary

  • ഡൗ ജോൺസ് 28.77 പോയിൻ്റ് അഥവാ 0.07% ഉയർന്ന് 43,325.80 എന്ന നിലയിൽ അവസാനിച്ചു
  • നാസ്ഡാക്ക് കോമ്പോസിറ്റ് 0.1 ശതമാനം കുറഞ്ഞ് 20,020.36 ൽ എത്തി


ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ്, വ്യാഴാഴ്ച നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. നേരത്തെ സെഷനിൽ 182 പോയിൻ്റ് നഷ്‌ടപ്പെട്ടതിന് ശേഷം ഡൗ ജോൺസ് 28.77 പോയിൻ്റ് അഥവാ 0.07% ഉയർന്ന് 43,325.80 എന്ന നിലയിൽ അവസാനിച്ചു. എസ് ആൻ്റ് പി 2.45 പോയിൻ്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 6,037.59 -ൽ എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 0.1 ശതമാനം കുറഞ്ഞ് 20,020.36 ൽ എത്തി. ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച മാർക്കറ്റിന് അവധിയായിരുന്നു.

ഇന്ത്യൻ വിപണി

ഏറെ ചാഞ്ചാട്ടത്തിനൊടുവിൽ ആഭ്യന്തര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് ഫ്ലാറ്റായാണ്. സെൻസെക്‌സ് 0.39 പോയിൻ്റ് താഴ്ന്ന് 78,472.48ലും നിഫ്റ്റി 22.55 പോയിൻ്റ് ഉയർന്ന് 23,750.20ലും ആണ് ക്ലോസ് ചെയ്തത്.

സെൻസെക്സിൽ ടൈറ്റൻ, ഏഷ്യൻ പെയിൻ്റ്‌സ്, നെസ്‌ലെ, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്‌ട്രീസ്, സൊമാറ്റോ, ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഫിൻസെർവ് ഓഹരികൾ നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്ട്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, സൺ ഫാർമ, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു വ്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, എനർജി, ഫാർമ, റിയാലിറ്റി, പിഎസ്‌യു ബാങ്ക് സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി മെറ്റൽ, എഫ്എംസിജി, ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് അവസാനിച്ചത്.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,830, 23,877, 23,954

പിന്തുണ: 23,676, 23,629, 23,552

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 51,589, 51,775, 52,076

പിന്തുണ: 50,986, 50,800, 50,499

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.94 ലെവലിൽ നിന്ന് ഡിസംബർ 26 ന് 0.89 ആയി കുറഞ്ഞു.

ഇന്ത്യ വിക്സ്

ഭയത്തിൻ്റെ സൂചകമായ ഇന്ത്യ വിക്സ്, രണ്ട് ദിവസത്തെ തകർച്ചയിൽ നിന്ന് 6.51 ശതമാനം ഉയർന്ന് 14.03 ലെവലിലെത്തി.